'നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു സഹർ. വീണ്ടും നിന്നോട് ചേരുന്നതുവരെ നമ്മളൊന്നിച്ചുതന്നെ ഇനിയും യാത്ര തുടരും'.
ബൈറൂത്ത്: കഴിഞ്ഞ വ്യാഴാഴ്ച സഹർ ഫാരിസിന് പ്രതിശ്രുത വരനും ബന്ധുക്കളും ഒരിക്കലും ലഭിക്കാത്ത രീതിയിലുള്ള വികാരനിർഭരമായ വിവാഹപാർട്ടി നൽകി. പ്രശസ്തമായൊരു വെഡ്ഡിങ് ബാൻഡ് അവൾക്കുവേണ്ടി അനവദ്യസുന്ദരമായി ബാൻഡ് വായിച്ചു. ഫ്ലൂട്ടിെൻറ സന്തോഷദായകമായ ഈണവും ഡ്രമ്മിെൻറ വാദ്യഘോഷവും സുന്ദരമായി സമ്മേളിച്ചു. കൂട്ടുകാരും കുടുംബക്കാരും അവൾക്കുമേൽ അരിയും പൂക്കളുമെറിഞ്ഞുകൊണ്ടിരുന്നു. സുവർണനിറമുള്ള ചരടുകൾ എംബ്രോയിഡറി ചെയ്ത വൈറ്റ് ഗൗണുകളണിഞ്ഞ ഗായകസംഘം ഉറക്കെപ്പാടുന്നുണ്ടായിരുന്നു. സംഗീതം അലയടിച്ചുയർന്നു. എന്നാൽ, സഹർ അപ്പോൾ ഒന്നുമറിയുന്നുണ്ടായിരുന്നില്ല. ബന്ധുമിത്രാദികൾ അവളുടെ 'വിവാഹാഘോഷം' നടത്തുേമ്പാൾ സഹർ അവരുടെ കൈകളിൽ ഉയർന്നുനിന്ന ശവപ്പെട്ടിക്കുള്ളിൽ അതൊന്നുമറിയാതെ നിത്യനിദ്രയിലായിരുന്നു. ചടങ്ങുകൾക്ക് അവസാനമാകവേ, യൂനിഫോം അണിഞ്ഞ ഫയർഫൈറ്റർമാർ, കാത്തിരിക്കുന്ന വാഹനത്തിലേക്ക് വെള്ള നിറത്തിലുള്ള ശവപ്പെട്ടി ചുമന്നു.
അവളുടെ ഭർത്താവാകേണ്ടിയിരുന്ന ഗിൽബർട്ട് കരാൻ അപ്പോൾ ഒരു ബന്ധുവിെൻറ തോളിലിരുന്ന് കരച്ചിലിെൻറ അകമ്പടിയോടെ ആ ശവഘോഷ യാത്രയെ പിന്തുടർന്നുകൊണ്ടിരുന്നു. 'നീ വരാനാഗ്രഹിച്ചവരെല്ലാം ഇവിടെയുണ്ട് സഹർ, തൂവെള്ള വിവാഹ വസ്ത്രത്തിലുണ്ടാകേണ്ടിയിരുന്ന നീയൊഴികെ...' -കരാൻ വേദനയോടെ വിതുമ്പിക്കൊണ്ടിരുന്നു.
ബെയ്റൂത്തിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട 145 പേരിൽ ഒരാളായിരുന്നു സഹർ. 27 വയസ്സുകാരിയായ ബൈറൂത്ത് ഫയർ ബ്രിഗേഡ് ജീവനക്കാരി. ജോലിക്കിടെയാണ് അവൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. നഴ്സായിരുന്ന സഹർ, ജോലി സുരക്ഷയെന്ന ആഗ്രഹത്തെ തുടർന്നാണ് ഫയർഫോഴ്സിൽ എമർജൻസി മെഡിക്കൽ വർക്കറായി സർക്കാർ ജോലി നേടിയെടുത്തത്. വടക്കൻ ലെബനാനിൽ സിറിയയോട് ചേർന്ന അതിർത്തിക്കടുത്ത അൽ ക്വാ ഗ്രാമത്തിലാണ് സഹർ വളർന്നത്. അലൂമിനിയം വെൽഡറായ പിതാവും സ്കൂൾ ടീച്ചറായ മാതാവും രണ്ടു സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന് തെൻറ സർക്കാർ ജോലി ഏറെ സഹായകമാകുമെന്ന കണക്കൂകൂട്ടലിലാണ് വനിതകൾ സേവനം ചെയ്യാൻ മടിക്കുന്ന ഫയർ ബ്രിഗേഡിലേക്ക് അവൾ ധീരതയോടെ കാലെടുത്തുവെച്ചത്.
ഓരോ മരണവും സമാനതകളില്ലാത്ത, അഗാധമായ ദുരന്തങ്ങളുടേതാണ്. എന്നാൽ, സഹറിെൻറ മരണം ലോകമെമ്പാടുമുള്ള മനുഷ്യരുടെ നൊമ്പരമായി മാറിയത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിലൂടെയാണ്. അവളുടെ അന്ത്യയാത്ര ഒരുപാട് െലബനാൻകാരെ വല്ലാതെ വേനിപ്പിച്ചു. പൊതുസേവനം ലക്ഷ്യമിട്ട് ജോലിയിൽ പ്രവേശിക്കുേമ്പാൾ സ്വന്തമായൊരു ജീവിതം കെട്ടിപ്പടുക്കുകയെന്നതും സഹറിനുണ്ടായിരുന്നു. എന്നാൽ, അതത്രയും തകർന്നുപോയ ദുരന്തത്തിൽ അവളും അവളുടെ സ്വപ്നങ്ങളും മണ്ണിലലിഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് അവൾ കരാനെ വിളിച്ചിരുന്നു. പോർട് ഓഫ് ബൈറൂത്തിലെ ഒരു വെയർഹൗസിന് തീപിടിച്ചതിെൻറ ദൃശ്യങ്ങൾ അവനെ കാണിച്ചിരുന്നു. അപ്പോൾ ആർക്കും പരിക്കേറ്റിട്ടില്ലാത്ത അപകടമായതിനാൽ അവൾ ഫയർ എഞ്ചിന് മുകളിലിരിരുന്ന് സഹപ്രവർത്തകർ തീയണക്കാൻ ശ്രമിക്കുന്നത് നോക്കിയിരിക്കുകയായിരുന്നു അേപ്പാൾ. എന്നാൽ, തീ കത്തിയുയർന്നപ്പോൾ അവൾ ട്രക്കിെൻറ മുകളിൽ കയറി. വിഡിയോ കാളിൽ കൂടുതൽ വ്യക്തമായി ദൃശ്യങ്ങൾ കാണാനാകുംവിധം ഫോൺ ഉയർത്തിപ്പിടിച്ചു. പുകച്ചുരുകളുടെ കട്ടികൂടി തീയും പുകയും മാനംമുട്ടേ ഉയരുന്നതിനിടയിലാണ് ഭീതിദമായ സ്ഫോടനമുണ്ടായത്. അവിടെനിന്ന് വേഗം ഓടി രക്ഷെപ്പടാൻ കരാൻ അവളെ ഉപദേശിച്ചു. അവളതുപോലെ ചെയ്തെങ്കിലും വൈകിപ്പോയിരുന്നു. ഒടുവിലത്തെ ദൃശ്യത്തിൽ കരാൻ കണ്ടത് കൽപടവുകളിൽ അവളുടെ ഷൂകളായിരുന്നു. അടുത്ത നിമിഷത്തെ വൻ സ്ഫോടനത്തിൽ എല്ലാം തീർന്നു.
'എെൻറ മനോഹരിയായ വധു. 2021 ജൂൺ ആറിന് ഞങ്ങൾ വിവാഹിതരാകാനിരുന്നതായിരുന്നു. പകരം നാളെയത് നടക്കും'- ലെബനീസ് സ്റ്റേറ്റ് സെക്യൂരിറ്റിയിൽ ഓഫിസറായ കരാൻ, സഹറിെൻറ മരണത്തിന് പിന്നാലെ ഓൺലൈൻ സന്ദേശത്തിൽ എഴുതി. പാരാമെഡിക് യൂനിഫോമിൽ സഹർ പുഞ്ചിരിച്ച് നിൽക്കുന്ന പടത്തിനൊപ്പമായിരുന്നു സന്ദേശം.
'അടുത്ത വർഷം നടക്കാനിരിക്കുന്ന വിവാഹത്തിന് മുന്നോടിയായി നമ്മുടെ മേനാഹരമായ വീടൊരുക്കുന്ന തിരക്കിലായിരുന്നല്ലോ നീ. ഇേപ്പാൾ നീ പോയ് മറഞ്ഞിരിക്കുന്നു. ഹൃദയം തകർന്നിരിക്കുകയാണ് ഞാൻ. ജീവിതത്തിന് അതിെൻറ നിറങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയൊരിക്കലും അത് പഴയതുപോലെ മനോഹരമായിരിക്കില്ല. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു സഹർ. ഞാൻ വീണ്ടും നിന്നോട് ചേരുന്നതുവരെ നമ്മളൊന്നിച്ചുതന്നെ ഇനിയും യാത്ര തുടരും. '- -ഇൻസ്റ്റഗ്രാമിൽ സഹറുമൊത്തുള്ള ഒരുപാടു ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് 29കാരനായ കരാൻ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.