കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പൊലീസിനെ ലക്ഷ്യമിട്ട് സ്ഫോടന പരമ്പരകൾ. ശനിയാഴ്ച പുലർച്ചയുണ്ടായ സ്ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പടിഞ്ഞാറൻ കാബൂളിൽ കാറിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചായിരുന്നു അപകടം. കിഴക്കൻ കാബൂളിലും സമാന സംഭവം അരങ്ങേറിയെങ്കിലും ആളപായമില്ല.
സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, വിദ്യാലയത്തിന് ബോംബിട്ട് 50 പേരെ കൊന്നതടക്കമുള്ള ചില സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. താലിബാനും അഫ്ഗാൻ സർക്കാറും ദോഹയിൽ ചർച്ച നടക്കുന്ന സമയത്താണ് സ്ഫോടനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.