വാഷിങ്ടൺ: യു.എസിൽ വിദഗ്ധ തൊഴിലാളികൾക്ക് ജോലി െചയ്യുന്നതിനായി നൽകുന്ന എച്ച്-1ബി വിസയിൽ നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം. അമേരിക്കൻ പൗരൻമാർക്ക് തൊഴിലിടങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലാണ് വിസ നിയമത്തിലെ മാറ്റം.
ഇനി മുതൽ പ്രതിവർഷം 85,000 വിസകൾ മാത്രമാവും അനുവദിക്കുക. എച്ച്-1ബി വിസകൾ പൂർണമായും നിർത്തലാക്കാനുള്ള ട്രംപ് ഭരണകൂടത്തിെൻറ നീക്കത്തെ ഫെഡറൽ ജഡ്ജ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം രംഗത്തെത്തുന്നത്.
യു.എസിലെ ഐ.ടി വ്യവസായത്തിെൻറ കേന്ദ്രമായ സിലിക്കൺവാലിയെ പ്രതിസന്ധിയിലാക്കുന്നതാണ് ട്രംപ് ഭരണകൂടത്തിെൻറ തീരുമാനം. സിലിക്കൺ വാലിയിൽ ജോലി ചെയ്യുന്നവരിൽ വലിയൊരു വിഭാഗം ഇന്ത്യയിൽ നിന്ന് എച്ച്-1ബി വിസയിലെത്തിയവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.