ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ ആറ് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

തെൽ അവീവ്: ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ ആറ് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

തെക്കൻ ലെബനനിലെ ഗ്രൗണ്ട് ഓപ്പറേഷൻ കൂടുതൽ വ്യാപിപ്പിക്കുന്നതായി ഐ.ഡി.എഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വൻ തിരിച്ചടിയുണ്ടായത്. അതിർത്തിയിൽ നിന്ന് ഗ്രാമങ്ങളിലേക്ക് സൈന്യം നീങ്ങുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഗോലാനി ബ്രിഗേഡിന്‍റെ 51-ാം ബറ്റാലിയനിലെ അംഗങ്ങളായ 19, 20, 21, 22 വയസ്സ് പ്രായമുള്ള സൈനികരാണ് കൊല്ലപ്പെട്ടത്.

ഐ.ഡി.എഫ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, തെക്കൻ ലെബനനിലെ ഒരു ഗ്രാമത്തിലെ കെട്ടിടത്തിനകത്ത് നാല് ഹിസ്ബുല്ല അംഗങ്ങളുമായി ഉണ്ടായ വെടിവെപ്പിലാണ് സൈനികർ കൊല്ലപ്പെട്ടത്. ഒരു സൈനികന് പരിക്കേറ്റിട്ടുമുണ്ട്.

അതേസമയം, ബെയ്റൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ സൈന്യം ആക്രമണം തുടരുകയാണ്. പ്രദേശത്ത് ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇതിൽ 20ലേറെ പേർ കൊല്ലപ്പെട്ടു.

Tags:    
News Summary - Six Israeli soldiers were killed in clashes with Hezbollah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.