വാഷിങ്ടൺ: യു.എസിലെ ടെക്സസിൽ അന്തർ സംസ്ഥാന പാതയിൽ നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് ആറുമരണം. നിരവധിപേർക്ക് പരിക്കേറ്റു.
ടെക്സസ് -പടിഞ്ഞാറൻ വിർജീനിയ പാതയിലാണ് അപകടം. ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിൽ കാഴ്ച മറഞ്ഞതാണ് അപകടകാരണം. 133 വാഹനങ്ങളാണ് കൂട്ടിയിടിച്ച് തകർന്നത്. കാറുകളും ട്രക്കുകളുമാണ് തകർന്നവയിൽ അധികവും. നിരവധിപേർ വാഹനങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം.
65 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൂന്നുപേർ അത്യാസന്ന നിലയിലാണ്. ജോലിക്ക് പുറപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടവരിൽ അധികവും.
ഹൈഡ്രോളിക് റെസ്ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം. കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാൽ സ്ഥലത്ത് ഗതാഗത തടസം രൂക്ഷമായിരുന്നു.
കൂട്ടിയിടിയെ തുടർന്ന് ഇരു വശത്തുനിന്നുമുള്ള വാഹന ഗതാഗതം നിർത്തിവെച്ചു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് നിരവധി വാഹനാപകടങ്ങളാണ് യു.എസിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായത്. ടെന്നസിയിൽ മാത്രം 30ഓളം അപകടങ്ങൾ റിപ്പോർട്ട് െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.