1,000 മദ്രസകൾ അടച്ചുപൂട്ടാൻ ശ്രീലങ്ക; പർദക്കും നിരോധനം

കൊളംബോ: രാജ്യത്തെ മുസ്​ലിംകളെ ഭീതിയുടെ മുനയിൽ നിർത്തി കടുത്ത നടപടികളുമായി ശ്രീലങ്ക. ദേശീയ സുരക്ഷക്ക്​ അപകടമെന്നു പറഞ്ഞ്​ 1,000 ഓളം മദ്രസകൾ അടച്ചുപൂട്ടും. മുസ്​ലിം സ്​ത്രീകൾ അണിയുന്ന പർദക്കും വിലക്കുവീഴും. ഇതുസംബന്ധിച്ച പുതിയ ഉത്തരവുകൾ​ മന്ത്രിസഭ അനുമതിക്കായി സമർപിച്ചതായി പൊതുസുരക്ഷ മന്ത്രി ശരത്​ വീരശേഖര പറഞ്ഞു.

പർദ​ ദേശീയ സുരക്ഷയെ നേരിട്ട്​ ബന്ധിക്കുന്ന വിഷയമാണെന്ന്​ ശനിയാഴ്ച ബുദ്ധവിഹാരത്തിൽ നടന്ന പരിപാടിക്കിടെ വീരശേഖര പറഞ്ഞു.

2019ൽ ഈസ്റ്റർ ദിന ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്ത്​ പർദക്ക്​ താത്​കാലിക വിലക്കേർപെടുത്തിയിരുന്നു.

സർക്കാറിൽ രജിസ്റ്റർ ചെയ്​തില്ലെന്നു പറഞ്ഞാണ്​ 1,000 മദ്​റസകൾ അടച്ചുപൂട്ടാനൊരുങ്ങുന്നത്​.

2.2 കോടി ജനസംഖ്യയു​ള്ള ശ്രീലങ്കയിൽ 10 ശതമാനത്തിനു താഴെയാണ്​ മുസ്​ലിംകൾ. ന്യൂനപക്ഷമായ ഇവർക്കു നേരെ സമീപകാലത്തായി രാജ്യത്ത്​ ആക്രമണം കൂടുതൽ രൂക്ഷമായതായി റിപ്പോർട്ടുകൾ പറയുന്നു.

Tags:    
News Summary - Sri Lanka to ban burqa and close 1,000 Islamic schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.