കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സയുടെ രാജിക്കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ മഹിന്ദ യപ അഭയവർധന. ഒരു ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് കരുതുന്നതെന്നും സ്പീക്കർ പറഞ്ഞു.
ജനകീയ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടതിനെ തുടർന്ന് കൊട്ടാരം വിട്ട് ഒളിവിൽ പോയ ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ രാജിക്ക് സന്നദ്ധനാണെന്നും ബുധനാഴ്ച രാജിവെക്കുമെന്നും സ്പീക്കറെ അറിയിച്ചിരുന്നു.
എന്നാൽ രാജികത്ത് നൽകാതെ പ്രസിഡന്റ് മാലദ്വീപിലേക്ക് കടക്കുകയായിരുന്നു. ഭാര്യയും അംഗരക്ഷകരും ഉൾപ്പെടെ നാലുപേരാണ് മാലദ്വീപിൽ എത്തിയത്. സൈനിക വിമാനത്തിൽ ഇന്ന് പുലർച്ചെ വെലാന വിമാനത്താവളത്തിൽ എത്തിയ രാജപക്സയെ മാലദ്വീപ് സർക്കാർ പ്രതിനിധികൾ സ്വീകരിച്ചു. രാജിക്ക് ശേഷം അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാണ് പ്രസിഡന്‍റ് രാജ്യം വിട്ടത്.
വിദേശരാജ്യത്തേക്ക് രക്ഷപ്പെടാൻ ചൊവ്വാഴ്ച കൊളംബൊ വിമാനത്താവളത്തിലെത്തിയ ഗോടബയയെയും ഭാര്യയേയും എമിഗ്രേഷൻ അധികൃതർ തടഞ്ഞ് തിരിച്ചയച്ചിരുന്നു. തുടർന്ന് കടൽ മാർഗം രക്ഷപ്പെടാൻ നാവിക സേനയുടെ സഹായം തേടി. പട്രോൾ ബോട്ടിൽ മാലദ്വീപിലോ ഇന്ത്യയിലോ എത്തിയശേഷം ദുബൈക്ക് കടക്കാനായിരുന്നു നീക്കം. ഇതും ഫലം കണ്ടിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.