ഇസ്രായേൽ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം

തെൽ അവീവ്: ഇസ്രായേൽ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം. ബുധനാഴ്ച പുലർച്ചെയാണ് ഏദൻ കടലിടുക്കിൽ വെച്ച് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഇസ്രായേൽ നഗരമായ എലിയാത്തിന് സമീപത്തായിരുന്നു ആക്രമണമെന്നും അധികൃതർ അറിയിച്ചു.

കപ്പലിന് നേരെ മിസൈൽ ആക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ കപ്പലിലെ ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. കപ്പൽ അടുത്ത തുറമുഖത്തിലേക്കുള്ള യാത്ര തുടരുകയാണെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. കപ്പലിന് ആക്രമണത്തിൽ എന്തെങ്കിലും തകരാർ സംഭവിച്ചോയെന്ന് അവർ ഇനിയും വ്യക്തമാക്കിയിട്ടില്ല.

അതേസമയം, കപ്പലിന് നേരെ തൊടുത്ത ഡ്രോൺ ഇസ്രായേൽ അതിർത്തി ഭേദിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. എലിയാത്തിനെ ലക്ഷ്യമിട്ട് ഇതിനും മുമ്പും ഹൂതികൾ ഡ്രോണുകളും മിസൈലുകളും തൊടുത്തിട്ടുണ്ട്. ഇതുവരെ 60ഓളം കപ്പലുകളെ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്.

ആക്രമണങ്ങളിൽ നാല് നാവികർ കൊല്ലപ്പെട്ടിരുന്നു. ഹൂതികൾ ഒരു കപ്പൽ പിടിച്ചെടുക്കുകയും രണ്ടെണ്ണം മുക്കുകയും ചെയ്തിരുന്നു. നേരത്തെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു. 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Suspected Houthi attacks target a ship in Gulf of Aden and Israeli port city of Eilat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.