സിഡ്നി: കോവിഡ് 19ന്‍റെ ഡെൽറ്റ വകഭേദം പടർന്നുപിടിച്ചതോടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആസ്ട്രേലിയയിലെ സിഡ്നി നഗരം. പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുകയും ഡെൽറ്റ വകഭേദത്തിന്‍റെ വ്യാപന സാധ്യത മുന്നറിയിപ്പ് അധികൃതർ നൽകിയതോടെയുമാണ് നിയന്ത്രണം.
'അവശ്യക്കാര്യങ്ങൾക്കല്ലാതെ നിങ്ങൾ വീടുവിട്ട് പുറത്തിറങ്ങരുത്' -നഗര അധികൃതർ അറിയിച്ചു. 50ലക്ഷം ജനങ്ങൾ വസിക്കുന്ന സിഡ്നിയിൽ 24 മണിക്കൂറിനിടെ 44 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
സിഡ്നിയിൽ ഇപ്പോൾ ലോക്ഡൗൺ മൂന്നാമത്തെ ആഴ്ചയാണ് തുടരുന്നത്. വാക്സിൻ സ്വീകരിക്കാത്ത ഒരു വിഭാഗംപേരിൽ കോവിഡ് പടരുന്നതോടെയാണ് ലോക്ഡൗൺ കടുപ്പിക്കാനുള്ള തീരുമാനം.
ജൂൺ മധ്യത്തിൽ സിഡ്നിയിൽ 439 പുതിയ കേസുകൾ റിേപ്പാർട്ട് ചെയ്തിരുന്നു. തുടർന്നാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്.
ലോകത്തിലെ മറ്റു പ്രധാന നഗരങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കുറവാണ് ആസ്ട്രേലിയൻ നഗരങ്ങളിൽ. രോഗവ്യാപനം തുടക്കത്തിൽ തന്നെ നിയന്ത്രിക്കാൻ കഴിയുന്നതോടെയായിരുന്നു ഇത്. ആസ്ട്രേലിയൻ ജനസംഖ്യയിൽ ഒമ്പതുശതമാനം പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്.
ലോക്ഡൗൺ നിയന്ത്രണം ശക്തമാക്കുന്നതോടെ രണ്ടുപേരിൽ കൂടുതൽ പൊതുസ്ഥലത്ത് ഒത്തുകൂടാൻ പാടില്ല. മറ്റും അനാവശ്യ യാത്രകൾ അനുവദിക്കില്ല. കൂടാതെ നിലവിലുണ്ടായിരുന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.