ഹൈഡ്രോളിക് ഡോറിനിടയിൽ പെട്ട് ഞെരിഞ്ഞമര്‍ന്ന് കുഞ്ഞ് ഗൊറില്ലക്ക് ദാരുണാന്ത്യം

കാനഡ : ഹൈഡ്രോളിക് ഡോറിനിടയിൽപ്പെട്ട് കുഞ്ഞ് ഗൊറില്ലയ്ക്ക് ദാരുണാന്ത്യം. കാനഡയിലെ ആര്‍ബട്ടയിലുള്ള കാല്‍ഗറി മൃഗശാലയിൽ വെച്ച് നവംബര്‍ 12നാണ് സംഭവം. രണ്ടു വയസ്സുള്ള വെസ്റ്റേണ്‍ ലോലാന്‍ഡ് ഗൊറില്ലയായ ഐയറാണ് ചത്തത്.

ഗൊറില്ല കുഞ്ഞിന് പരിശീലനം നല്‍കുന്നതിനായി കൂട്ടില്‍നിന്ന് മാറ്റുന്നതിനിടെ ജീവനക്കാരൻ അബദ്ധത്തില്‍ കൂടിന്‍റെ വാതിൽ അടച്ചതാണ് അപകടത്തിനിടയാക്കിയത്. മറ്റൊരു വാതിൽ അടയ്ക്കാൻ ശ്രമിക്കവെ സ്വിച്ച് മാറിപ്പോയതാണ് കുട്ടി ഗൊറില്ലയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായത്.

ഉടൻ തന്നെ മൃഗശാലയിലെ വെറ്ററിനറി സംഘമെത്തി അടിയന്തര ശുശ്രൂഷകൾ നൽകിയെങ്കിലും തലയ്‌ക്കേറ്റ ഗുരുതര മുറിവിനെ തുടർന്ന് ഗൊറില്ല ചാവുകയായിരുന്നു. ചുരുങ്ങിയകാലം കൊണ്ട് തങ്ങളുടെ എല്ലാമായി മാറിയ ഐയർ എന്നും തങ്ങളുടെ ഹൃദയത്തിൽ ജീവിക്കുമെന്നാണ്‌ ഗൊറില്ലയുടെ മരണത്തിന് പിന്നാലെ വൈകാരികമായി  ഐയർ മൃഗശാലാ അധികൃതരുടെ പ്രതികരിച്ചത്.

Tags:    
News Summary - The gorilla met a tragic end by falling between the hydraulic doors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.