Photo credit: Twitter

'ടൈം' മാറ്റി 'വോട്ട്​'; ചരിത്രത്തിൽ ആദ്യമായി കവർ ലോഗോ മാറ്റി ടൈം മാഗസിൻ

ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി ലോഗോ മാറ്റി ടൈം മാഗസിൻ. നൂറുവർഷത്തിൽ ആദ്യമായാണ്​ കവർ പേജിലെ ടൈം ലോഗോ ഇല്ലാതെ മാഗസിൻ ഇറങ്ങുന്നത്​. 'ടൈം' എന്നതിന്​ പകരം 'വോട്ട്​' എന്ന വാക്ക്​ ചേർത്താക​ും​ നവംബർ രണ്ടിലെ ഇരട്ടപതിപ്പുകളിൽ ഒരു മാഗസിൻ ഇറങ്ങുക.

യു.എസ്​ തെരഞ്ഞെടുപ്പിൽ ജന​തയോ​​ട്​ വോട്ട്​ ചെയ്യാൻ ആഹ്വാനം ചെയ്​തുകൊണ്ടുള്ളതാണ്​ പുതിയ കവർ. ആധുനിക ചരിത്രത്തിൽ ഏറ്റവും ഭിന്നിപ്പ്​ നിലനിൽക്കുന്നതും നിർണായകവുമാണ്​ ഇത്തവണത്തെ യു.എസ്​ തെരഞ്ഞെടുപ്പ്​. ഇൗ സമയത്ത്​ പൗരന്മാരോട്​ തങ്ങളുടെ വോട്ടവകാശം വി​നിയോഗിക്കാൻ ആഹ്വാനം ചെയ്യുന്നു. വേദന, പ്രയാസങ്ങൾ, അരാജകത്വം, നഷ്​ടം തുടങ്ങിയവയിൽ ഒരു വർഷത്തിനുശേഷം നമ്മുടെ അവസ്​ഥ മാറ്റാനുള്ള അവസരം വന്നുചേർന്നിരിക്കുന്നു -ടൈം മാഗസിൻ എഡിറ്റർ ഇൻ ചീഫ്​ സി.ഇ.ഒ എഡ്വേർഡ്​ ഫെൽസെന്താൽ പറഞ്ഞു.

ഇത്​ ഒരു ചരിത്ര നിമിഷം അടയാളപ്പെടുത്തുന്നതിനാണ്​. നമ്മൾ ബാലറ്റ്​ ബോക്​സിൽ എടുക്കുന്ന തീരുമാനം പേലെ ദീർഘകാല ഫലമുണ്ടാകേണ്ട ഒരു വിഷയം.100വർഷം നീണ്ട ചരിത്രത്തിൽ ആദ്യമായി യു.എസ്​ പതിപ്പി​െൻറ കവറിൽ ലോഗോ മാറ്റിയത്​ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നത്​ അനിവാര്യമാണെന്ന്​ സൂചിപ്പിക്കാനാണ്​ -അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പ്​ നവംബർ രണ്ടിനാണ്​ മാഗസിൻ പുറത്തിറക്കുക. ബാലറ്റ്​ ബോക്​സി​െൻറ ചിത്രം പതിപ്പിച്ച തുണികൊണ്ട്​ മുഖവും വായും മറച്ചിരിക്കുന്ന ഒരു സ്​ത്രീയുടെ ചിത്രമാണ്​ നവംബർ രണ്ടിലെ മാഗസിൻ കവറിലെ ചിത്രം. കവറിലെ ആർട്ട്​ വർക്ക്​ ചെയ്​തിരിക്കുന്നത്​ ഷെപ്പേർഡ്​ ഫെയറിയാണ്​. 2008ൽ ബറാക്ക്​ ഒബാമക്കായി ചെയ്​ത ഹോപ്പ്​ എന്ന ഇദ്ദേഹത്തി​െൻറ പോസ്​റ്റർ വളരെ പ്രസിദ്ധമായിരുന്നു.

Tags:    
News Summary - TIME magazine replaces logo with VOTE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.