വാഷിംഗ്ടൺ: തിരഞ്ഞെടുപ്പ് പ്രചരണം മുതൽ എതിർ സ്ഥാനാർഥികളെയും ഡെമോക്രാറ്റുകളെയും കടന്നാക്രമിക്കുന്ന രീതിയാണ് ട്രംപ് പിന്തുടർന്ന് വന്നിരുന്നത്. വംശീയമായും മറ്റും ആക്രമിക്കുന്നത് ട്രംപിന്‍റെ പതിവ് ശൈലിയായിരുന്നു. അത് വോട്ടെണ്ണലിന്‍റെ തലേദിവസം വരെ തുടരുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം വൈറ്റ്ഹൌസിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ട്രംപിന്‍റെ ലൈവ് സംപ്രേഷണം ചെയ്യുന്നത് ടി.വി ചാനലുകൾ നിർത്തിവെച്ചിരുന്നു. തെറ്റായ വിവരങ്ങൾ ട്രംപ് പറയുന്നതുകൊണ്ടാണ് ലൈവ് അവസാനിപ്പിച്ചതെന്നാണ് ടി.വി ചാനലുകൾ പറയുന്നത്.
കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത 17 മിനിറ്റ് ദൈർഘ്യമുള്ള വാർത്താ സമ്മേളനത്തിലാണ് യാതൊരു തെളിവുകളുമില്ലാത്ത നിരവധി അവകാശവാദങ്ങളായിരുന്നു ട്രംപ് ഉന്നയിച്ചത്. അനധികൃത വോട്ടുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ട്രംപ് ഉന്നയിച്ച ഒരു ആരോപണം. ജോ ബൈഡൻ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയായിരുന്നു ഇത്.
പ്രസിഡന്‍റായിരിക്കെ നിരവധി വിവാദ പ്രസ്താവനകൾ ഇറക്കി ട്രംപ് വെട്ടിലായിരുന്നു. ബൈഡൻ വിജയത്തോട് അടുത്തതോടെ മാധ്യമങ്ങളും ട്രംപിനെ കൈവിട്ടത് വലിയ വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.