വ്യാപാര യുദ്ധം തുടങ്ങി ട്രംപ്; ഇന്ത്യക്ക് 26 ശതമാനം തീരുവ

'വ്യാപാര യുദ്ധം തുടങ്ങി ട്രംപ്'; ഇന്ത്യക്ക് 26 ശതമാനം തീരുവ

വാഷിങ്ടൺ: പുതു വ്യാപാരയുദ്ധത്തിന് തുടക്കമിട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് പകരം തീരുവ പ്രഖ്യാപിച്ചാണ് ട്രംപ് യുദ്ധമുഖം തുറന്നിരിക്കുന്നത്. ഇന്ത്യക്കുമേൽ 26 ശതമാനം തീരുവയാണ് യു.എസ് ചുമത്തിയിരിക്കുന്നത്. വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പകരം തീരുവ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്.

വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന തീരുവയുടെ ലിസ്റ്റുമായാണ് ഡോണൾഡ് ട്രംപ് വാർത്താസമ്മേളത്തിന് എത്തിയത്. വിവിധ രാജ്യങ്ങൾ യു.എസിന് ചുമത്തുന്ന തീരുവക്ക് അതേ രീതിയിൽ മറുപടി നൽകിയിട്ടില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ 52 ശതമാനം തീരുവയാണ് യു.എസിന് ചുമത്തുന്നത്. എന്നാൽ, അതിന്റെ പകുതി മാത്രമേ യു.എസ് ചുമത്തുന്നുള്ളുവെന്നാണ് ട്രംപിന്റെ അവകാശവാദം.

നരേന്ദ്ര മോദി നല്ല സുഹൃത്താണെങ്കിലും കഠിനമായ തീരുവ മൂലം ഇന്ത്യ യു.എസിന്റെ അവകാശങ്ങൾ സംരക്ഷിച്ചില്ലെന്ന് ട്രംപ് പറഞ്ഞു. 52 ശതമാനം തീരുവയാണ് യു.എസിനുമേൽ ഇന്ത്യ ചുമത്തുന്നത്. എന്നാൽ, പകുതി മാത്രമാണ് പകരം തീരുവയായി യു.എസ് ചുമത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

10 ശതമാനം അടിസ്ഥാന തീരുവയാണ് ഉൽപന്നങ്ങൾക്കുമേൽ യു.എസ് ചുമത്തുന്നത്. 49 ശതമാനമാണ് യു.എസ് മറ്റ് രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന പരമാവധി തീരുവ. ചൈനക്കുമേൽ 34 ശതമാനവും യുറോപ്യൻ യൂണിയന് 20 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണകൊറിയക്ക് 25 ശതമാനവും തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിട്ടുണ്ട്. യു.കെക്ക് 10 ശതമാനം തീരുവയായിരിക്കും ചുമത്തുക.

Tags:    
News Summary - Trump unveils 'discounted' reciprocal tariffs, India to be charged 26%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.