ബ്രസൽസ്: ഫ്രാൻസിനെചൊല്ലി യൂറോപ്യൻ യൂനിയനും തുർക്കിയും തമ്മിലുള്ള സംഘർഷം കനക്കുന്നു. പ്രവാചക കാർട്ടൂൺ വിഷയത്തിൽ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്റെ നിലപാടിനെ നിശിതമായി വിമർശിച്ച് ഉറുദുഗാൻ രംഗത്തുവന്നതോടെയാണ് സംഘർഷം ആരംഭിച്ചത്. മുസ്ലിംകളോടും ഇസ്ലാമിനും നേരെയുള്ള ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവൽ മാക്രോണിെൻറ സമീപനം മുൻനിർത്തി അദ്ദേഹത്തിെൻറ മനോനില പരിശോധിക്കുകയും ചികിത്സിക്കുകയും വേണമെന്നാണ് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉറുദുഗാൻ പറഞ്ഞത്.
'മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പൗരന്‍മാര്‍ ഉള്‍പ്പെടുന്ന സമൂഹത്തോട് ഈ വിധം പെരുമാറുന്ന ഒരു രാഷ്ട്രത്തലവനെക്കുറിച്ച് എന്താണ് പറയാന്‍ കഴിയുക?. ഒന്നാമതായി, മാനസിക പരിശോധന നടത്തുക എന്നല്ലാതെ എന്ത് പറയാന്‍' - ഉറുദുഗാന്‍ പറഞ്ഞു. ഉറുദുഗാെൻറ അഭിപ്രായത്തിനെതിരേ ജർമനിയും ഇറ്റലിയും നെതർലൻഡ്സും ഗ്രീസും സൈപ്രസും ഉൾപ്പടെയുള്ള രാജ്യങ്ങൾ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. യൂറോപ്യൻ യൂനിയൻ വിദേശ നയ മേധാവി ജോസെപ് ബോറെൽ ഉറുദുഗാെൻറ അഭിപ്രായത്തെ 'അസ്വീകാര്യം' എന്ന് പറഞ്ഞു. 'അപകടകരമായ ഈ ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്നും' അദ്ദേഹം ആവശ്യപ്പെട്ടു.
'മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ ഏകപക്ഷീയമായ നടപടികൾക്കാണ് തുർക്കി ശ്രമിച്ചതെന്ന്' യൂറോപ്യൻ കൗൺസിൽ പ്രസിഡൻറ് ചാൾസ് മൈക്കൽ കുറ്റപ്പെടുത്തുന്നു. ഈ മാസം ആദ്യം നടന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങൾ ഉറുദുഗാെൻറ 'പ്രകോപനങ്ങൾ' അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ ഉടലെടുത്തത്.
'പ്രവർത്തനത്തിലും പ്രഖ്യാപനത്തിലും ടർക്കിഷ് ഭാഗത്തു നിന്നുള്ള മാറ്റം ഞങ്ങൾ വ്യക്തമായി പ്രതീക്ഷിക്കുന്നു'-യൂറോപ്യൻ യൂണിയൻ വക്താവ് പീറ്റർ സ്റ്റാനോ പറഞ്ഞു. കാത്തിരിക്കണോ അല്ലെങ്കിൽ നടപടിയെടുക്കുമോ എന്നറിയാൻ അംഗരാജ്യങ്ങളുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനും തീവ്രവാദത്തിനും എതിരായി തെൻറ രാജ്യം ഫ്രാൻസിനൊപ്പം നിൽക്കുന്നുവെന്ന് ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ പറഞ്ഞു.
ഇസ്ലാമിക തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ ഫ്രാൻസിന് ജർമ്മനിയുടെ പിന്തുണ നൽകുമെന്ന് ജർമൻ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു. നാഗരികതകളുടെ ഏറ്റുമുട്ടലിെൻറ പേരിലുള്ള ഉറുദുഗാെൻറ വാചാടോപം മതഭ്രാന്തും അസഹിഷ്ണുതയും വളർത്തുമെന്ന് ഗ്രീസ് പ്രസിഡൻറ് കാതെറിന സകെല്ലറോപ പറഞ്ഞു.'ഫ്രഞ്ച് പ്രസിഡൻറിനെതിരായ ആക്രമണം യൂറോപ്യൻ മൂല്യങ്ങൾക്കും തത്വങ്ങൾക്കും എതിരാണെന്ന്' സൈപ്രസ് പ്രസിഡൻറ് നിക്കോസ് അനസ്താസിയോഡസ് പറഞ്ഞു. തുർക്കിയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയാത്തതാണെന്നും അതിനാൽ തങ്ങളുടെ സ്ഥാനപതിയെ തിരികെ വിളിക്കുന്നതായും നേരത്തേ ഫ്രാൻസ് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.