വാഷിങ്ടൺ: കോവിഡ് പ്രതിരോധത്തിനായി ഇന്ത്യക്ക് 15 മില്യൺ ഡോളർ(ഏകദേശം 110 കോടി രൂപ) നൽകുമെന്ന് മൈക്രോ ബ്ലോഗിങ് ഭീമനായ ട്വീറ്റർ. കമ്പനി സി.ഇ.ഒ ജാക്ക് ഡൊറോസിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് എൻ.ജി.ഒകൾക്കാവും ട്വിറ്റർ പണം കൈമാറുക.
കെയർ, എയ്ഡ് ഇന്ത്യ, സേവ ഇൻറർനാഷണൽ എന്നീ സംഘടനകൾക്ക് പണം കൈമാറുമെന്ന് ട്വിറ്റർ സി.ഇ.ഒ അറിയിച്ചു. കെയറിന് 10 മില്യൺ ഡോളറും മറ്റ് രണ്ട് സംഘടനകൾക്കുമായി 2.5 മില്യൺ ഡോളർ വീതമാവും ട്വിറ്റർ നൽകും. ഹിന്ദു വിശ്വാസ പ്രകാരം പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സേവ ഇൻറർനാഷണലിന് നൽകുന്ന പണം അവർ കോവിഡ് പ്രതിരോധിക്കാനുളള ജീവൻരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനായിരിക്കും വിനിയോഗിക്കുക. സംഘടനയുടെ ഹെൽപ് ഇന്ത്യ ഡിഫീറ്റ് ഇന്ത്യ കാമ്പയിനിെൻറ ഭാഗമായാണ് സഹായം.
സഹായം നൽകിയ ട്വിറ്ററിനോട് സേവ ഇൻറർനാഷണൽ വൈസ് പ്രസിഡൻറ് നന്ദിയറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി ഇതുവരെ 17.5 മില്യൺ ഡോളർ സ്വരൂപിച്ചിട്ടുണ്ടെന്നും സംഘടന അറിയിച്ചു. ദാരിദ്ര നിർമാജ്ജനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ കെയർ ട്വിറ്റർ നൽകുന്ന പണം കോവിഡ് കെയർ സെൻററുകൾ നിർമിക്കാനും ഓക്സിജൻ എത്തിക്കാനും മുൻനിര പോരാളികൾക്ക് പി.പി.ഇ കിറ്റ് ഉൾപ്പടെയുള്ള അവശ്യ വസ്തുക്കൾ വാങ്ങാനും ഉപയോഗിക്കും. ഇന്ത്യയിൽ പ്രവർത്തിക്കുന്ന മറ്റൊരു സന്നദ്ധ സംഘടനയായ എയ്ഡ് ഇന്ത്യയും ലഭിക്കുന്ന പണം കോവിഡ് പടരുന്നത് തടയാനും ജീവൻരക്ഷാ ഉപകരണങ്ങൾ വാങ്ങാനുമായിട്ടായിരിക്കും ചെലവഴിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.