മാലെ: മാലദ്വീപിൽ മത്സ്യമാർക്കറ്റിനു സമീപം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു.
മാലദ്വീപ് അധികൃതരുമായും മരിച്ചവരുടെ ബന്ധുക്കളുമായും ബന്ധപ്പെടുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. മരിച്ചവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഹാ ധാൽ മാകുനുദു ദ്വീപിലാണ് സംഭവം. ദ്വീപിൽ വിമാനത്താവളം നിർമിക്കാൻ നിലം ശരിയാക്കുന്ന പദ്ധതിയിലെ കരാർ ജീവനക്കാരാണ് മരിച്ചത്. കനത്ത സ്ഫോടനത്തിൽ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.