യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ രണ്ടു പേർക്ക് പാകിസ്താനിൽ വധശിക്ഷ

ഇസ്​ലാമാബാദ്: കൂട്ടബലാത്സംഗ കേസിൽ രണ്ടു പേർക്ക് പാകിസ്താനിൽ വധശിക്ഷ വിധിച്ചു. രാജ്യവ്യാപകമായി പ്രതിഷേധമുയരുകയും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് മുറവിളി ഉണ്ടാകുകയും ചെയ്ത സംഭവത്തിൽ ലാഹോർ കോടതിയാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം പഞ്ചാബിൻെറ കിഴക്കൻ പ്രവിശ്യയിലെ ഒരു ഹൈവേക്കരികിലാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. രണ്ട് മക്കളുമായി കാറിൽ പോകുകയായിരുന്ന യുവതി ഇന്ധനം തീർന്നതോടെ റോഡിൽ കുടുങ്ങുകയായിരുന്നു.

ആബിദ് മൽഹി, ഷഫ്ഖാത് ഹുസൈൻ എന്നിവരാണ് പ്രതികൾ. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങിയ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ലൈംഗിക പീഡനം, ബലാത്സംഗം എന്നീ കേസുകളിൽ മൂന്നു ശതമാനത്തിൽ താഴെ മാത്രമാണ് പാകിസ്താനിൽ ശിക്ഷിക്കപ്പെടുന്നതെന്ന് കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർ എഗെയിൻസ്റ്റ് റേപ്പ് എന്ന സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.