ലണ്ടൻ: യുക്രെയ്ൻ യുദ്ധത്തിൽ പക്ഷപാതപരമായി റിപ്പോർട്ടുകൾ നൽകുന്നുവെന്ന ആശങ്കയുയർന്നതിനെ തുടർന്ന് റഷ്യൻ ടെലിവിഷൻ ചാനലായ ആർ.ടിയുടെ ലൈസൻസ് റദ്ദാക്കി ബ്രിട്ടൻ.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം സംബന്ധിച്ച് ആർ.ടി നൽകിയ വാർത്തകളെ കുറിച്ച് ബ്രിട്ടീഷ് മീഡിയ റെഗുലേറ്റർ(ഒഫ്കോം) അന്വേഷണം നടത്തി. അവരുടെ വാർത്തകൾ ആശങ്കാജനകമാണെന്നും റിപ്പോർട്ട് നൽകി. വാർത്തകൾ നൽകുന്നതിൽ പക്ഷപാതിത്വം പാടില്ലെന്ന നിയമം ലംഘിച്ചതിന് ആർ.ടി മുമ്പ് രണ്ടുലക്ഷം പൗണ്ട് പിഴയൊടുക്കിയിരുന്നു.
റഷ്യൻ സർക്കാരാണ് ആർ.ടിക്ക് സാമ്പത്തിക സഹായം നൽകുന്നത്. ബ്രിട്ടീഷ് മീഡിയ റെഗുലേറ്റർ സർക്കാരിന്റെ ഉപകരണമാണെന്ന് ആർ.ടി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.