ലണ്ടൻ: യു.കെയിൽ കൺസർവേറ്റീവ് പാർട്ടി നടത്തിയ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വോട്ടെടുപ്പിൽ പങ്കെടുത്ത 359 പേരിൽ 211 പേർ ജോൺസനെ അനുകൂലിച്ചു. 148 പേർ എതിർത്ത് വോട്ട് രേഖപ്പെടുത്തി. വിശ്വാസ വോട്ടെടുപ്പ് നേടാൻ 180 വോട്ടാണ് വേണ്ടത്.
പാർട്ടി ഗെയ്റ്റ് വിവാദത്തെ തുടർന്ന് കൺസർവേറ്റിവ് പാർട്ടിയിക്കുള്ളിൽ പ്രധാനമന്ത്രിക്കെതിരെ ശക്തമായ എതിർപ്പാണ് ഉയർന്നത്. തുടർന്നാണ് ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദത്തിൽ തുടരണോ എന്ന് തീരുമാനിക്കാൻ പാർട്ടി വിശ്വാസ വോട്ടെടുപ്പ് നടത്തിയത്.
വോട്ടെടുപ്പ് വിജയത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ച് ബോറിസ് ജോൺസൺ രംഗത്തെത്തി. വോട്ടെടുപ്പ് ഫലം ഒറ്റക്കെട്ടായി മുന്നേറുന്നതിന് പ്രാപ്തരാക്കുമെന്ന് ജോൺസൺ അഭിപ്രായപ്പെട്ടു.
ബ്രിട്ടനിൽ കോവിഡ് മഹാമാരികാലത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ബോറിസ് ജോൺസൺ വിരുന്നുകൾ നടത്തിയതാണ് പ്രധാനമന്ത്രിക്കെതിരെ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പുയരാൻ ഇടയാക്കിയത്. തുടർന്ന് വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് എം.പിമാർ കത്ത് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.