കടുത്ത ചൂടിൽ യു.കെയിലെ റോഡുകളും തകർന്നു

ലണ്ടൻ: താപനില റെക്കോർഡിലെത്തിയതോടെ യു.കെയിലെ റോഡുകളും തകർന്നു. മാഞ്ചസ്റ്ററിലെ സ്റ്റോക്പോർട്ട് ടൗണിലെ റോഡുകളാണ് തകർന്നത്. റോഡ് നിർമ്മാണത്തന് ഉപയോഗിച്ച രാസവസ്തുക്കൾ കടുത്ത ചൂടിൽ ദ്രവരൂപത്തിലേക്ക് മാറാൻ തുടങ്ങി​യതോടെയാണ് കുഴികൾ രൂപപ്പെട്ട് തുടങ്ങിയത്.

യു.കെയിൽ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത് അസ്ഫാൾട്ട് എന്ന രാസവസ്തുവാണ്. താപനിലയെ കൂടുതലായി ആഗിരണം ചെയ്യുന്ന ഇവ ചൂട് ​​ക്രമാതീതമായി കൂടിയാൽ ദ്രവ്യരൂപത്തിലേക്ക് മാറും. എന്നാൽ, താപനില 50 ഡിഗ്രി കടന്നാൽ മാത്രമേ ഇത് സംഭവിക്കുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അതേസമയം, യു.കെയിൽ ജൂലൈയിലും ആഗസ്റ്റിലും താപനില ശരാശരിയിലും ഉയരുമെന്ന പ്രവചനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് സംഭവിച്ചാൽ കൂടുതൽ റോഡുകൾ തകരാനിടയുണ്ട്. ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും റെയിൽവേ ലൈനുകളും സ്കൂളുകളും കടുത്ത ചൂട് മൂലം അടച്ചിരുന്നു. കാലാവസ്ഥ മാറ്റം മൂലമാണ് യു.കെയിൽ താപനില ക്രമാതീതമായി ഉയരുന്നതെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - UK road melts in record heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.