റഷ്യക്കെതിരെ പോരാടാൻ യുക്രെയ്ന് 6,000 മിസൈലുകൾ നൽകുമെന്ന് ബ്രിട്ടൻ

ലണ്ടൻ: റഷ്യൻ സേനയെ നേരിടാൻ യുക്രെയ്ൻ സൈന്യത്തിന് 6,000 മിസൈലുകളും 25 മില്യൺ പൗണ്ടും (33 ദശലക്ഷം ഡോളർ) സാമ്പത്തിക സഹായമായി അയക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

റഷ്യൻ അധിനിവേശത്തെക്കുറിച്ച് ചർച്ച ചെയ്യാൻ നാറ്റോ, ജി 7 ഉച്ചകോടികൾ നടക്കാനിരിക്കെയാണ് ബ്രിട്ടന്റെ സഹായ പ്രഖ്യാപനം. യുക്രെയ്നിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് കൂടുതൽ പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ലണ്ടന്റെ ഉദ്ദേശ്യം പ്രധാനമന്ത്രി വിശദീകരിക്കുമെന്നും ഓഫിസ് അറിയിച്ചു.

"റഷ്യ യുക്രെയ്നിലെ പട്ടണങ്ങളെയും നഗരങ്ങളെയും തട്ടിയെടുക്കുമ്പോൾ ഞങ്ങൾക്ക് നോക്കി നിൽക്കാനാവില്ല. ഒപ്പം നിൽക്കുകയുമില്ല" -ജോൺസൺ പറഞ്ഞു. 4,000ത്തിലധികം ആയുധങ്ങൾ ബ്രിട്ടൻ ഇതിനകം യുക്രെയ്ന് നൽകിയിട്ടുണ്ട്.

പുതിയ 25 മില്യൺ പൗണ്ടിന്റെ ധനസഹായം യുക്രേനിയൻ സൈനികർ, പൈലറ്റുമാർ, പൊലീസ് എന്നിവരുടെ ശമ്പളം നൽകാനും രാജ്യത്തെ സായുധ സേനക്ക് ഉയർന്ന നിലവാരമുള്ള ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. 

Tags:    
News Summary - UK Says It Will Send 6,000 Missiles To Ukraine To Fight Against Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.