യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചപ്പോൾ തന്നെ ലോക മാധ്യമങ്ങളിൽ നിഞ്ഞ ഒരു ചിത്രമുണ്ടായിരുന്നു. ചോരയൊലിച്ച തലയിൽ വെച്ചുകെട്ടുമായി ഒരു സ്ത്രീ. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശം തുടങ്ങിയ വ്യാഴാഴ്ചയാണ് ഈ ചിത്രം പുറത്തുവന്നത്. യുക്രെയ്ൻ കാർകിവ് പ്രവിശ്യയിലെ സ്കൂൾ അധ്യാപികയായ ഒലേന കുറിലോ ആണ് ചിത്രത്തിലുള്ളത്. റഷ്യയുടെ മിസൈൽ ആക്രമണത്തിലാണ് ഇവർക്ക് പരിക്കേറ്റത്. യുക്രെയ്നിലെ 52കാരിയായ അധ്യാപിക ഒലീന കുറിലോ ഒരിക്കലും കരുതിയിരിക്കില്ല, അവരുടെ രക്തത്തിൽ കുതിർന്ന മുഖം ഒരു ദിവസം തന്റെ രാജ്യത്തിന്റെ അധിനിവേശത്തെ പ്രതീകപ്പെടുത്തുമെന്ന്.
അധിനിവേശത്തിന്റെ ആദ്യ ദിവസം, കാർകിവ് മേഖലയിലെ ചുഗേവ് ഉൾപ്പെടെ നിരവധി യുക്രേനിയൻ നഗരങ്ങളിൽ റഷ്യൻ സൈന്യം ബോംബെറിഞ്ഞു. ചുഗേവിൽ താമസിക്കുന്ന സ്കൂൾ അധ്യാപിക ഒലീന കുറിലോ തന്റെ വീടിന് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയെങ്കിലും മുറിവുകളോടെ അതിനെ അതിജീവിച്ചു. കുറിലോയുടെ രക്തത്തിൽ കുതിർന്ന മുഖത്തിന്റെ ബാൻഡേജുകൾ പൊതിഞ്ഞ ചിത്രങ്ങൾ ഇന്റർനെറ്റിൽ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. പ്രമുഖ ബ്രിട്ടീഷ് ദിനപത്രങ്ങളുടെ ഒന്നാം പേജിലും ചിത്രം ഇടംപിടിച്ചിട്ടുണ്ട്. "എന്റെ മാതൃരാജ്യത്തിനായി ഞാൻ എന്തും ചെയ്യും," ഒലീന കുറിലോ ശനിയാഴ്ച 'ദി ഇൻഡിപെൻഡന്റി'നോട് പറഞ്ഞു. തന്റെ വീടിന് നേരെയുള്ള റഷ്യൻ മിസൈൽ ആക്രമണത്തെ അതിജീവിക്കാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവതിയാണെന്ന് കുറിലോ അറിയിച്ചു.
റഷ്യൻ മിസൈൽ തകർത്ത അവരുടെ വീടിനു മുന്നിൽ നിന്നുകൊണ്ട് കുറിലോ പറഞ്ഞു, "എനിക്ക് കഴിയുന്നത്രയും ഞാൻ യുക്രെയ്നിനായി എല്ലാം ചെയ്യും, ഞാൻ എപ്പോഴും എന്റെ മാതൃരാജ്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കും."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.