ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ നാലു കേന്ദ്രമന്ത്രിമാർ യുക്രെയ്നിന്റെ അയൽരാജ്യങ്ങളിലേക്കു പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന യോഗമാണ് 'ഓപറേഷൻ ഗംഗ' ത്വരിതപ്പെടുത്താനുള്ള പ്രത്യേക ദൂതന്മാരായി കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ഹർദീപ് പുരി, കിരൺ റിജിജു, വി.കെ. സിങ് എന്നിവരെ അയക്കാൻ തീരുമാനിച്ചത്.
അതിർത്തി കടക്കാനാകാതെ കുടുങ്ങിയ ഇന്ത്യക്കാർ സഹായവും മാർഗനിർദേശവും കിട്ടാതെ കടുത്ത പ്രയാസങ്ങളും ദുരിതവും നേരിടുകയാണെന്ന പരാതി വ്യാപകമായതോടെ എംബസി നിർദേശം ലഭിക്കാതെ ആരും അതിർത്തിയിലേക്കു പോകരുതെന്ന് വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ സുരക്ഷിതമായ ഒഴിപ്പിക്കലിനാണ് മുൻഗണനയെന്ന് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി.
ഞായറാഴ്ച വൈകീട്ട് മോദി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. പുരോഗതി വിലയിരുത്താൻ രണ്ടു ദിവസത്തിനകം ഒരു യോഗംകൂടി പ്രധാനമന്ത്രി വിളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.