ജറൂസലം: ഗസ്സയിലെ പൗരന്മാർക്ക് സുരക്ഷ ഇടനാഴി ഒരുക്കാൻ ഇസ്രായേലുമായും ഈജിപ്തുമായും ചർച്ച നടത്തുന്നുണ്ടെന്ന് അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ പറഞ്ഞു. അതേസമയം, യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച ഇസ്രായേലിലെത്തും. ഇദ്ദേഹം ജോർഡനും സന്ദർശിക്കും.
ഇസ്രായേലിൽ അടിയന്തര ഐക്യ സർക്കാറുണ്ടാക്കാൻ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും പ്രതിപക്ഷനേതാവായ ബെന്നി ഗാന്റ്സും നടന്ന ചർച്ചയിൽ ധാരണയായി. ഫലസ്തീനികൾക്ക് സ്വതന്ത്രവും പരമാധികാരവുമുള്ള രാജ്യമുണ്ടായാൽ മാത്രമെ മേഖലയിൽ സുരക്ഷിതത്വവും സ്ഥിരതയുമുണ്ടാകൂവെന്ന് ജോർഡനിലെ അബ്ദുല്ല രാജാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.