സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ യു.എസ് ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിൽ

സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ യു.എസ് ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിൽ

വാ​ഷി​ങ്ട​ൺ: ലോ​ക​ത്ത് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ചരിത്രത്തിലെ ഏറ്റവും മോശം റാങ്കുമായി യു.​എ​സ്. ഈ വർഷത്തെ വേ​ൾ​ഡ് ഹാ​പ്പി​ന​സ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഫി​ൻ​ല​ൻ​ഡാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഇ​തു തു​ട​ർ​ച്ച​യാ​യ എ​ട്ടാം ത​വ​ണ​യാ​ണ് ഫി​ൻ​ല​ൻ​ഡ് ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തു​ന്ന​ത്.

ഡെ​ൻ​മാ​ർ​ക്, ഐ​സ്‍ല​ൻ​ഡ്, സ്വീ​ഡ​ൻ എന്നീ രാ​ജ്യ​ങ്ങ​ളാ​ണ് റാ​ങ്ക് പട്ടികയിൽ രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങളിലുള്ളത്. പ​ട്ടി​ക​യി​ൽ 24ാം സ്ഥാ​ന​ത്താ​ണ് യു.​എ​സ്. 2024ലെ സന്തോഷ സൂചികയിൽ 23-ാം സ്ഥാനത്തായിരുന്നു. 2012ലെ ​റി​പ്പോ​ർ​ട്ടി​ൽ 11-ാം സ്ഥാ​ന​ത്താ​യി​രു​ന്ന രാജ്യമാണ് പടിപടിയായി പിന്നാക്കം പോയി ഇപ്പോൾ 24ൽ എത്തിയിരിക്കുന്നത്. രാഷ്ട്രീയ ധ്രുവീകരണമാണ് യു.എസിൽ സന്തോഷം ഇടിയാൻ കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആ​ദ്യ 20 സ്ഥാ​ന​ങ്ങ​ളി​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​ണ് ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന​ത്. ആ​ദ്യ​മാ​യി കോ​സ്റ്റ​റീ​ക്ക​യും മെ​ക്സി​കോ​യും ആ​ദ്യ പ​ത്തി​ൽ ഇ​ടം പി​ടി​ച്ചു. ജീ​വി​ത നി​ല​വാ​ര​ത്തെ കു​റി​ച്ച് ഓ​രോ രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ച് യു.എൻ സഹായത്തോടെ ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​ വെ​ൽ​ബീ​യി​ങ് റി​സ​ർ​ച് സെ​ന്റ​റാ​ണ് വേ​ൾ​ഡ് ഹാ​പ്പി​ന​സ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. അന്താരാഷ്ട്ര സന്തോഷ ദിനത്തിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്.


ഏറ്റവും സന്തോഷമുള്ള 20 രാജ്യങ്ങൾ

1. ഫിൻലാൻഡ്

2. ഡെൻമാർക്ക്

3. ഐസ്‌ലാൻഡ്

4. സ്വീഡൻ

5. നെതർലാൻഡ്‌സ്

6. കോസ്റ്റാറിക്ക

7. നോർവേ

8. ഇസ്രായേൽ

9. ലക്‌സംബർഗ്

10. മെക്സിക്കോ

11. ആസ്ട്രേലിയ

12. ന്യൂസിലൻഡ്

13. സ്വിറ്റ്‌സർലൻഡ്

14. ബെൽജിയം

15. അയർലൻഡ്

16. ലിത്വാനിയ

17. ഓസ്ട്രിയ

18. കാനഡ

19. സ്ലൊവേനിയ

20. ചെക്ക് റിപ്പബ്ലിക്

Tags:    
News Summary - US drops to lowest position ever in World Happiness Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.