വാഷിങ്ടൺ: ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന ഭർത്താവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി യു.എസ് കോടതി. ഭാര്യയുടെ ചികിത്സക്കായി ചെലവായ തുക നൽകാൻ കഴിയാതെ വന്നതോടെയാണ് കൊലപ്പെടുത്തിയതെന്ന് ഭർത്താവായ റോണി വിഗ്സ് പൊലീസിനോട് പറഞ്ഞു.
മിസൂരിയിലെ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു യുവതി. ഐ.സി.യുവിൽ കഴിയുന്ന രോഗിയുടെ നില മർദനമേറ്റ് വഷളായതിനെ തുടർന്ന് നഴ്സ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഐ.സി.യുവിൽ കിടക്കുകയായിരുന്ന യുവതിയെ റോണി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പിന്നീട് മനസിലായി.
സഹായം തേടുന്നത് തടയാനായി ഇയാൾ യുവതിയുടെ മൂക്കും വായും പൊത്തിപ്പിടിക്കുകയും ചെയ്തിരുന്നു. പൊലീസ് എത്തിയപ്പോൾ യുവതിക്ക് ബോധമില്ലായിരുന്നു. ഹൃദയമിടിപ്പുമുണ്ടായിരുന്നില്ല. മസ്തിഷ്‍കവും പ്രവർത്തിക്കുന്നില്ലെന്ന് കണ്ട് ജീവൻ രക്ഷാ ഉപാധികളുടെ സഹായം തേടി. ഒടുവിൽ റോണി പൊലീസിനോട് കുറ്റം ഏറ്റുപറയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.