കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണമുണ്ടായെന്ന് യു.എസ്

വാഷിങ്ടൺ: അമേരിക്കൻ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണമുണ്ടായെന്ന് യു.എസ് സേന. ബാലിസ്റ്റിക് മിസൈലുകളാണ് കപ്പലിനെ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ടത്. എന്നാൽ, ലക്ഷ്യംകാണാൻ അവർക്ക് കഴിഞ്ഞില്ലെന്നും മിസൈലുകൾ കടലിൽ പതിച്ചെന്നും യു.എസ് സേന അറിയിച്ചു. സംഭവത്തിൽ കപ്പലിന് തകരാറോ ജീവനക്കാർക്ക് ആർക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും യു.എസ് അറിയിച്ചു.

കപ്പലുകൾക്ക് നേരെ മൂന്ന് ദിവസത്തിനിടെയുണ്ടാവുന്ന മൂന്നാമത്തെ ഹൂതി ആക്രമണമാണ് ഇത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് എം/വി ചെം റേഞ്ചർ എന്ന യു.എസ് ഉടമസ്ഥതയിലുള്ള കപ്പലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ കപ്പലിന് കേടുപാട് സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് യു.എസ് സെൻട്രൽ കമാൻഡ് എക്സിൽ കുറിച്ചു.​

യു.എസ് സെൻട്രൽ കമാൻഡിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ ഏദൻ കടലിൽ കപ്പൽ ആക്രമിച്ചുവെന്ന് വ്യക്തമാക്കി ഹൂതികൾ രംഗത്തെത്തുകയും ചെയ്തു. അതേസമയം ചെങ്കടലിൽ കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് ഹൂതികളുടെ നിലപാട്. ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിനുള്ള മറുപടിയാണ് തങ്ങളുടെ ആക്രമണമെന്നും ഹൂതികൾ വ്യക്തമാക്കുന്നു.

Tags:    
News Summary - US says Iran-backed Houthis launch two anti-ship ballistic missiles at American-owned tanker in Red Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.