കറാക്കസ്: അമേരിക്കയും വെനിസ്വേലയും തടവുകാരെ കൈമാറി. വെനിസ്വേല ഏഴ് അമേരിക്കക്കാരെ മോചിപ്പിച്ചപ്പോൾ അമേരിക്ക രണ്ടുപേരെ വിട്ടയച്ചു. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഭാര്യയുടെ കുടുംബക്കാരാണ് മയക്കുമരുന്ന് കേസിൽ ഒരു വർഷമായി അമേരിക്കയിൽ ജയിലിലുണ്ടായിരുന്നത്. അഞ്ചുവർഷം മുമ്പ് തടവിലാക്കപ്പെട്ട അഞ്ചുപേരെ ഉൾപ്പെടെയാണ് വെനിസ്വേല മോചിപ്പിച്ചത്. 2020ലും കഴിഞ്ഞ ജനുവരിയിലും അറസ്റ്റിലായവരാണ് മറ്റു രണ്ടുപേർ.
വെനിസ്വേല അന്യായമായി തടവിലാക്കിയവരാണ് മോചിതരായതെന്നും അവർ വൈകാതെ കുടുംബത്തോടൊപ്പം ചേരുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും തടവുകാരുടെ മോചനം വഴിയൊരുക്കുമെന്ന് വിലയിരുത്തലുണ്ട്. ഉന്നതതലത്തിൽ മാസങ്ങളായി ഇതിനായി നയതന്ത്ര ചർച്ച നടത്തിവരുകയായിരുന്നു. വർഷങ്ങളായി അമേരിക്കയും വെനിസ്വേലയും നല്ല ബന്ധത്തിലല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.