ന്യൂയോർക്ക്: ബ്രിട്ടീഷ് രാജകുടുംബാംഗമായ ആൻഡ്രൂ രാജകുമാരനും യു.എസ് ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈനും കുറ്റാരോപിതരായ ലൈംഗിക പീഡനക്കേസിലെ ഇര വിർജീനിയ ജിഫ്രെ (41) ജീവനൊടുക്കി. ആസ്‌ട്രേലിയയിലെ നീർഗാബിയിൽ വച്ചാണ് ജിഫ്രെ ആത്മഹത്യ ചെയ്തത്.
പടിഞ്ഞാറൻ ആസ്‌ട്രേലിയയിലെ ഫാമിൽ വച്ചാണ് ജിഫ്രെ ജീവനൊടുക്കിയതെന്ന് ബന്ധുക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്. ലൈംഗിക പീഡനത്തിനെതിരായ പോരാട്ടത്തിലെ ശക്തനായ യോദ്ധാവ് എന്നാണ് കുടുംബം ജിഫ്രെയെ വിശേഷിപ്പിച്ചത്.
ലൈംഗികപീഡന വിവാദത്തെ തുടർന്ന് ചാൾസ് രാജാവിന്‍റെ സഹോദരനായ ആൻഡ്രൂ രാജകുമാരന് രാജപദവികൾ നഷ്ടമായിരുന്നു.
17-ാം വയസിലാണ് ലൈംഗികപീഡനത്തിന് വിർജീനിയ ജിഫ്രെ ഇരയായത്. ആരോപണം നിഷേധിച്ച ആൻഡ്രൂ 2017ൽ കേസ് ഒത്തുതീർപ്പാക്കിയിരുന്നു. കേസിൽ 2008ൽ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റൈൻ 2019ൽ ജയിലിൽ ജീവനൊടുക്കി. കൂട്ടുപ്രതിയായ എപ്സ്റ്റൈന്‍റെ മുൻ കാമുകി ഗിലേൻ മാക്സ്‍വെല്ലിനും 20 വർഷം തടവുശിക്ഷ ലഭിച്ചു.
ആൻഡ്രൂ രാജകുമാരനുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ജെഫ്രി എപ്സ്റ്റൈൻ 15,000 ഡോളർ നൽകിയെന്ന ജിഫ്രെ വെളിപ്പെടുത്തിയതിന്‍റെ കോടതി രേഖ പുറത്ത് വന്നിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് എപ്സ്റ്റൈന്റെ അടുക്കൽ എത്തിച്ചിരുന്ന മാക്സ്‍വെല്ലിനെതിരായ കേസിന്‍റെ രേഖകളിലാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.