വിസക്കായുള്ള കാത്തിരിപ്പ് നീളുന്നു; ഇന്ത്യക്കാർക്ക് ഫ്രാങ്ക്ഫർട്ടിലും അപേക്ഷ സമർപ്പിക്കാമെന്ന് യു.എസ്

ഫ്രാങ്ക്ഫർട്ട്: വിസക്കുള്ള കാത്തിരിപ്പ് കാലാവധി കുറക്കാൻ ഇന്ത്യക്കാർക്ക് ഫ്രാങ്ക്ഫർട്ടിലും വിസയെടുക്കാനുള്ള സൗകര്യമൊരുക്കി യു.എസ് കോൺസുലേറ്റ്. ബിസിനസ്(ബി1), ടൂറിസ്റ്റ്(ബി2) വിസകൾക്കുള്ള അപേക്ഷകളിൽ ഇനിമുതൽ ഫ്രാങ്ക്ഫർട്ടിൽ കൂടിക്കാഴ്ചക്കെത്താം.

നിലവിൽ യു.എസ് വിസക്ക് അപേക്ഷിച്ച ശേഷം ഇന്ത്യയിലെ വിവിധ സെന്ററുകളിൽ ഇൻർവ്യു തീയതിക്കായി ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. വിസക്ക് അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ 441 ദിവസത്തിന് ശേഷമാണ് ഹൈദരബാദിൽ ഇന്റർവ്യുവിന് തീയതി ലഭിക്കുക. ചെന്നൈയിൽ ഇത് 486 ദിവസവും ഡൽഹിയിൽ 521 ദിവസവും മുംബൈയിൽ 571 ദിവസവും കൊൽക്കത്തയിൽ 607 ദിവസവുമാണ് കാത്തിരിപ്പ് കാലാവധി. എന്നാൽ, അപേക്ഷ സമർപ്പിച്ചതിന് ശേഷം ഫ്രാങ്ക്ഫർട്ടിൽ മൂന്ന് ദിവസത്തിനുള്ളിൽ യു.എസ് വിസക്കുള്ള ഇന്റർവ്യുവിന് തീയതി ലഭിക്കും.

ബാങ്ക്കോക്കിന് സമാനമായാണ് ഫ്രാങ്ക്ഫർട്ടിലും വിസ അപേക്ഷക്കുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം യു.എസ് വിസക്കായുള്ള കാലാവധി മൂന്ന് വർഷം വരെ നീണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാങ്ക്ഫർട്ടിലുള്ള വിസ അപേക്ഷക്കുള്ള സൗകര്യം യു.എസ് ഒരുക്കുന്നത്.   

Tags:    
News Summary - Wait time in India sky-high, US consulate opens up special visa window for Indians in Frankfurt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.