വാഷിങ്ടൺ: യമനിലെ ഹൂതികൾക്കെതിരായ യുദ്ധതന്ത്രങ്ങൾ സിഗ്നൽ ചാറ്റ് ആപ്പിലൂടെ പുറത്തുവിട്ടതിന്റെ പേരിൽ ഭരണകൂടത്തിലെ ആരെയും പുറത്താക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക് വാറ്റ്സിലും പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെതിലും തനിക്ക് വിശ്വാസമുണ്ടെന്നും എൻ.ബി.സി ന്യൂസ് അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. വ്യാജ വാർത്തകളുടെയും അനാവശ്യ പ്രചാരണങ്ങളുടെയും പേരിൽ ആരെയും പുറത്താക്കില്ല. താനാണ് അക്കാര്യത്തിൽ തീരുമാനം സ്വീകരിക്കേണ്ടത്. ആരെയെങ്കിലും പുറത്താക്കുന്ന കാര്യത്തിൽ ചർച്ച നടന്നതായി ഇതുവരെ കേട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഗ്നൽ ചാറ്റ് ഗ്രൂപ്പിൽ ദി അറ്റ്ലാന്റിക് മാഗസിൻ എഡിറ്റർ ജെഫ്രി ഗോൾഡ്ബെർഗിനെ ചേർത്തത് വൻ വിവാദമായിരുന്നു. ഈ ഗ്രൂപ്പിൽ യുദ്ധപദ്ധതികൾ പങ്കുവെച്ചതായി ഗോൾഡ്ബെർഗ് വെളിപ്പെടുത്തിയതോടെയാണ് സുരക്ഷാവീഴ്ചയുണ്ടായ കാര്യം ട്രംപ് ഭരണകൂടം അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.