ഇന്ത്യ മറ്റു രാജ്യങ്ങളെ സഹായിച്ചതാണ്, നമ്മള്‍ അവരെയും സഹായിക്കണം -ചാള്‍സ് രാജകുമാരന്‍

ലണ്ടന്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി പിടിമുറുക്കിയ ഇന്ത്യക്കായി സഹായമഭ്യര്‍ഥിച്ച് ബ്രിട്ടന്റെ ചാള്‍സ് രാജകുമാരന്‍. കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെ സഹായിച്ച പോലെ ഇപ്പോള്‍ നമ്മള്‍ അവരെ സഹായിക്കേണ്ട സമയമാണെന്ന് ചാള്‍സ് രാജകുമാരന്‍ പറഞ്ഞു.

ഈ ആഴ്ച ഇന്ത്യയില്‍നിന്നുള്ള ദുരന്ത ചിത്രങ്ങള്‍ കണ്ട് ഞാന്‍ അതീവ ദുഃഖിതനാണ്. കോവിഡ് പ്രതിസന്ധിയില്‍ മറ്റു രാജ്യങ്ങളെ സഹായിച്ച രാജ്യമാണ് ഇന്ത്യ. ഇപ്പോള്‍ നമ്മള്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമ്മള്‍ ഈ പോരാട്ടം ജയിക്കും -ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിന് നേതൃത്വം നല്‍കുന്ന ചാള്‍സ് പറഞ്ഞു.

പലരെയും പോലെ ഇന്ത്യയെ എനിക്ക് വളരെ ഇഷ്ടമാണ്. സന്തോഷകരമായ നിരവധി യാത്രകള്‍ ഞാന്‍ ഇന്ത്യയിലേക്ക് നടത്തിയിട്ടുണ്ടെന്നും ചാള്‍സ് ഓര്‍ത്തെടുത്തു.

ഓക്‌സിജന്‍ ക്ഷാമം തുടരുന്ന ഇന്ത്യയിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ 'ഓക്‌സിജന്‍ ഫോര്‍ ഇന്ത്യ' എന്ന കാമ്പയിന് ബിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റ് തുടക്കമിട്ടിരുന്നു. കാമ്പയിന് പിന്തുണയുമായി ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഡോക്ടേഴ്‌സ് അസോസിയേഷന്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - We Must Help India says UKs Prince Charles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.