സ്വർണവില കുറഞ്ഞു
text_fieldsകൊച്ചി: സംസ്ഥാനത്ത് ഏതാനും ദിവസമായി സ്വര്‍ണ വിലയിലുള്ള ചാഞ്ചാട്ടം തുടരുന്നു. ഇന്ന് സ്വർണവില 240 രൂപ താഴ്ന്നു. ഇന്നലെ 400 രൂപ കൂടിതിനുശേഷമാണ് ഇന്ന് വില ഇടിഞ്ഞത്. 36,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന്റെ വില 4600 രൂപയാണ്.
37,040 രൂപയായിരുന്നു ഇന്നലെത്തെ സ്വർണവില. ശനിയാഴ്ച 800 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വില കൂടുന്നത്. 37,440 രൂപയായിരുന്നു അന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് ബുധനാഴ്ചയും വ്യാഴാഴ്ചയും വില താഴ്ന്നു. വെള്ളിയാഴ്ച വില കൂടിയ ശേഷമാണ് ഇന്ന് വീണ്ടും വില ഇടിഞ്ഞത്.
യുക്രൈന് പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോള മൂലധന വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത് എന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.