വിമാന ഇന്ധന വില കുത്തനെ കുറച്ചു
text_fieldsന്യൂഡൽഹി: രാജ്യാന്തരവിപണിയിൽ എണ്ണ വില കുറയുന്നതിനിടെ ഇന്ത്യയിൽ വിമാന ഇന്ധനത്തിന് കുത്തനെ വില കുറച്ചു. 23 ശതമാനമാണ് കുറച്ചത്. െഫബ്രുവരിക്കു ശേഷം ആറാം തവണയാണ് വിമാന ഇന്ധനത്തിന് വില കുറക്കുന്നത്.
അതേസമയം, രാജ്യത്ത് പെട്രോൾ, ഡീസൽ വില 50 ദിവസമായിട്ടും മാറ്റമില്ലാതെ തുടരുകയാണ്. വിമാന ഇന്ധനത്തിന് നിലവിൽ പെട്രോളിെൻറയും ഡീസലിെൻറയും മൂന്നിലൊന്ന് വില മാത്രമാണുള്ളത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 69.59 രൂപയാണ്. എന്നാൽ, ഒരു ലിറ്റർ വിമാന ഇന്ധനത്തിന് 22.54 രൂപ മാത്രം. ഡീസലിന് ഡൽഹിയിൽ ലിറ്ററിന് 62.29 രൂപയാണ്. സബ്സിഡിയില്ലാത്ത മണ്ണെണ്ണയുടെ വിലയും 13.3 ശതമാനം കുറച്ചിരുന്നു.
എണ്ണ വില കുറയുന്നതിനിടെ സർക്കാർ എക്സൈസ് തീരുവ ലിറ്ററിന് മൂന്നു രൂപ കൂട്ടുകയായിരുന്നു. അതുകൊണ്ടു തന്നെ വില കുറഞ്ഞതിെൻറ ഗുണം ഉപയോക്താക്കൾക്ക് ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.