വ്യവസായങ്ങൾ തുറന്നാൽ ആദ്യ ആഴ്ച ടെസ്റ്റ് റൺ
text_fieldsന്യൂഡൽഹി: വിശാഖപട്ടണത്ത് രാസവസ്തു നിർമ്മാണശാലയിൽ നിന്ന് വിഷവാതകം ചോർന്ന് 11 പേർ മരിച്ചതിന് പിന്നാലെ ലോക്ഡൗണിന് ശേഷം വ്യവസായശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിന് മാർഗനിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി. ഞായറാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് വിശദമായ മാർനിർദേശങ്ങൾ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയത്.
പലരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഫാക്ടറി തുറന്നാൽ അത് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ദുരന്തനിവാര അതോറിറ്റി അറിയിച്ചു. രാസവസ്തു ഫാക്ടറികളിൽ ഇത് സൂക്ഷിച്ചിരിക്കുന്ന ടാങ്കുകൾക്കും പൈപ്പ്ലൈനിനുമെല്ലാം കേടുവരാനുള്ള സാധ്യതയുണ്ട്. ഇത് പരിഗണിച്ച് ഒരാഴ്ച ടെസ്റ്റ് റണ്ണോ ട്രയൽ റണ്ണോ നടത്തണമെന്ന് അതോറിറ്റി നിർദേശിച്ചു.
തുറന്ന ഉടനെ തന്നെ ഉയർന്ന രീതിയിലുള്ള ഉൽപാദനം നടത്തരുത്. 24 മണിക്കൂർ മുമ്പ് ഫാക്ടറി സാനിറ്റൈസ് ചെയ്യണം. എല്ലാ മൂന്ന് മണിക്കൂറിലും ഇത് ആവർത്തിക്കണം. ജീവനക്കാരുടെ സുരക്ഷക്ക് നല്ല പ്രാധാനം നൽകണമെന്നും അതോറിറ്റി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.