Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമോദിയുടെ പാക്കേജ്​...

മോദിയുടെ പാക്കേജ്​ രക്ഷക്കെത്തില്ല; വരുന്നത്​ ചരിത്രത്തിൽ ഇതുവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധി 

text_fields
bookmark_border
മോദിയുടെ പാക്കേജ്​ രക്ഷക്കെത്തില്ല; വരുന്നത്​ ചരിത്രത്തിൽ ഇതുവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധി 
cancel

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി ന​േ​രന്ദ്രമോദി  പ്രഖ്യാപിച്ച പാക്കേജ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ സ്വാധീനമുണ്ടാക്കില്ല. വളർച്ചാ നിരക്കിൽ ഇത് ഉണർവുണ്ടാക്കില്ലെന്ന്​ ഗോൾഡ്​മാൻ സാചസ്​ ഇതുമായി ബന്ധപ്പെട്ട്​ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്​. 2021ൽ കേവലം അഞ്ച്​ ശതമാനം മാത്രമായിരിക്കും ഇന്ത്യയുടെ വളർച്ചാ നിരക്കെന്നും സാചസ്​ പ്രവചിക്കുന്നു. 

വിവിധ സെക്​ടറുകളിൽ ഘടനാപരമായ മാറ്റങ്ങൾക്ക്​ തുടക്കമിടാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്​. എന്നാൽ, ഇത്​ പെ​ട്ടെന്ന്​ സമ്പദ്​വ്യവസ്ഥയിൽ മാറ്റമുണ്ടാക്കില്ല. ദീർഘകാലത്തേക്ക്​ ഇത്​ സ്വാധീനം സൃഷ്​ടിച്ചേക്കാം. ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിലുണ്ടാവുന്ന സാഹചര്യം സൂക്ഷ്​മമായി നീരിക്ഷിക്കുകയാണെന്ന്​ സാചസ്​ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ ഇതുവരെ കാണാത്ത പ്രതിസന്ധിയാണ്​ അഭിമുഖീകരിക്കാൻ പോകുന്നതെന്നും സാചസ്​ മുന്നറിയിപ്പ്​ നൽകി. കോവിഡ്​ 19 വൈറസ്​ ബാധയെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക്​ഡൗൺ നാലാം ഘട്ടത്തിലേക്ക്​ കടക്കുകയാണ്​. ഇതിനിടെയാണ്​ സമ്പദ്​വ്യവസ്ഥ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newscovid 19lockdown
News Summary - Covid 19 ecnomic crisis-Business news
Next Story