വിൽപന ഇടിഞ്ഞ് ഇന്ധനം; വില മാത്രം മാറ്റമില്ല
text_fieldsകൊച്ചി: അസംസ്കൃത എണ്ണവില 50 ശതമാനത്തിലധികം താഴ്ന്നതിനു പിന്നാലെ ലോക്ഡൗൺ പശ് ചാത്തലത്തിൽ ഇന്ധന ഉപഭോഗം കുത്തനെ ഇടിഞ്ഞിട്ടും പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുന്നു. ആഴ്ചകളായി ഇന്ധനവില ഒരേ നിരക്കിലാണ്.
മുമ്പ് അസംസ്കൃത എണ്ണവില ന ിലവിലുള്ളതിെൻറ ഇരട്ടിയോളമായിരുന്നപ്പോൾ ഈടാക്കിയ നിരക്കിനു സമാനമാണിത്.
തിരുവനന്തപുരത്ത് ആഴ്ചകളായി പെട്രോളിന് 75.30 രൂപയും ഡീസലിന് 65.21 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിൽ ഈ വർഷമാദ്യം ബാരലിന് 70 ഡോളറിനടുത്തുണ്ടായിരുന്ന അസംസ്കൃത എണ്ണക്ക് ഇപ്പോൾ 33 ഡോളറായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് പൊതുഗതാഗതം നിലച്ചതോടെയാണ് പെട്രോൾ, ഡീസൽ ഉപഭോഗം ഇടിഞ്ഞത്.
മാർച്ചിൽ രാജ്യത്ത് പെട്രോൾ വിൽപനയിൽ 17.6 ശതമാനവും ഡീസലിൽ 25.9 ശതമാനവും കുറവുണ്ടായെന്നാണ് എണ്ണക്കമ്പനികളുടെ കണക്ക്. സംസ്ഥാനത്തെ പമ്പുകളിൽ ഡീസൽ വിൽപന 80 ശതമാനവും പെട്രോളിേൻറത് 70 ശതമാനവും കുറഞ്ഞു. ലോക്ഡൗണിന് മുമ്പ് പ്രതിദിനം അമ്പലമുകളിലെ റിഫൈനറികളിൽനിന്ന് ഐ.ഒ.സി.എൽ 640 ലോഡും എച്ച്.പി.സി.എൽ 400-450 ലോഡും ബി.പി.സി.എൽ 300-350 ലോഡും ഇന്ധനമാണ് അയച്ചിരുന്നത്. ഇതിെൻറ 20 ശതമാനം മാത്രമേ ഇപ്പോൾ അയക്കുന്നുള്ളൂ. അതും ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം.
രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുടർന്ന് ഇറക്കുമതി ചെലവ് ഉയർന്നതും ബി.എസ് 6 ഇന്ധന വിൽപനക്ക് സൗകര്യമൊരുക്കാൻ 35,000 കോടി ചെലവഴിക്കേണ്ടി വന്നതുമാണ് ഇന്ധനവില കുറക്കാതിരിക്കാൻ കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്. അസംസ്കൃത എണ്ണവില ഇത്രയും കുറഞ്ഞിരുന്നില്ലെങ്കിൽ ഈ ചെലവുകൾ നികത്താൻ ഇന്ധനവില വളരെ ഉയർത്തേണ്ടി വരുമായിരുന്നു എന്നുമാണ് അവരുടെ നിലപാട്.
ആഗോളതലത്തിലെ കോവിഡ് വ്യാപനം മൂലം ആവശ്യം വൻതോതിൽ കുറഞ്ഞതാണ് എണ്ണവില ഇടിയാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.