Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറിലയൻസ്​ ജിയോയുടെ...

റിലയൻസ്​ ജിയോയുടെ 9.99 ശതമാനം ഓഹരി വാങ്ങി ഫേസ്​ബുക്​; 43,574 കോടിയുടെ ഇടപാട്​

text_fields
bookmark_border
zuckerberg-and-mukesh-ambani.jpg
cancel

ന്യൂഡൽഹി: ടെലികോം മേഖലയിലെ വമ്പൻമാരായ ​റിലയൻസ്​ ജിയോയുടെ 9.99 ശതമാനം ഓഹരികൾ സ്വന്തമാക്കി ഫേസ്​ബുക്​. 5.7 ബില്യൺ യു.എസ്​ ഡോളറി​​​​െൻറതാണ്​ (43,574 കോടി രൂപ) ഇടപാട്​. സമൂഹമാധ്യമങ്ങളിലെ അതികായരായ ഫേസ്​ബുകുമായുള്ള ഇടപാടിലൂടെ ജ​ ിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി. രാജ്യത്തെ സാ​ങ്കേതിക വിദ്യ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള ന​ിക്ഷേപമാണി തെന്ന്​ റിലയൻസ്​ വ്യക്തമാക്കി.

ചൈനക്ക്​ ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ഇൻറർനെറ്റ്​ വിപണിയായ ഇന്ത്യയിൽ ശക്തമയ ഇടപെടൽ നടത്താൻ പുതിയ ഇടപാടിലൂടെ ഫേസ്​ബുകിനാവും. അതിനാൽ തന്നെ ഫേസ്​ബുകിനും ജിയോക്കും ഇൗ ഇടപാട്​ ഏറെ ഗുണകരമാണ്​. നിലവിൽ 400 മില്യൺ ഡോളറിൽപരം വാട്​സ്​ആപ്പ്​ ഉപഭോക്താക്കൾ ഫേസ്​ബുകിന്​ സ്വന്തമാണ്​. വാട്​സ്​ആപ്​ ഓൺലൈൻ പേയ്​മ​​​െൻറ്​ സംവിധാനം തുടങ്ങാനൊരുങ്ങുന്നുവെന്ന വാർത്തക്കിടയിലാണ്​ ജിയോയുമായുള്ള വൻ സാമ്പത്തിക ഇടപാട്​ നടന്നിരിക്കുന്നത്​.

ജിയോ രാജ്യത്ത്​ ഉണ്ടാക്കിയ നാടകീയമായ പരിവർത്തനം തങ്ങളിൽ സൃഷ്​ടിച്ച ആവേശവും തങ്ങൾക്ക്​ ഇന്ത്യയോടുള്ള പ്രതിബദ്ധതയുമാണ്​ ജിയോയിൽ തങ്ങൾ നടത്തിയ നിക്ഷേപം അടിവരയിട​ുന്നതെന്ന്​ ഫേസ്​ബുക്​ വ്യക്തമാക്കി. തുടങ്ങിയിട്ട്​ നാല്​ വർഷത്തിനുള്ളിൽതന്നെ 388 മില്യൺ ആളുകളെ പരസ്​പരം ബന്ധിപ്പിക്കാൻ ജിയോക്ക്​ സാധിച്ചുവെന്നും റിലയൻസ്​ ജിയോയുമായി ചേർന്ന്​ കൂടുതൽ ജനങ്ങളെ പരസ്​പരം ബന്ധിപ്പിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഫേസ്​ബുക്​​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsfacebookReliance Jiomalayalam news
News Summary - Facebook to buy 9.99% stake in Reliance Jio platforms -business news
Next Story