ജി.എസ്.ടി: ആദ്യവാരം ആശയക്കുഴപ്പത്തിേൻറത്
text_fieldsമുംബൈ: രാജ്യത്ത്ചരക്കുേസവന നികുതി (ജി.എസ്.ടി) ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവന്നെങ്കിലും വ്യാപാര^വാണിജ്യ ലോകം അതിെൻറ പ്രതിസന്ധികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത് മൂന്നാം തീയതി മുതലാണ്. ജൂലൈ ഒന്ന് ശനിയാഴ്ചയായിരുന്നു; അന്ന് ആഴ്ചയിലെ വ്യാപാരത്തിെൻറ അവസാന ദിവസവും. ശനിയാഴ്ചകളിൽ സാധാരണഗതിയിൽ മൊത്ത വ്യാപാരരംഗത്ത് കാര്യമായി ഇടപാടുകൾ നടക്കാറില്ല. തിങ്കളാഴ്ച പുതിയ വ്യാപാര വാരത്തിലേക്ക് വിപണി ഉണർന്നെഴുന്നേറ്റതോടെയാണ് പ്രതിസന്ധികളും ആശയക്കുഴപ്പങ്ങളും തലപൊക്കിത്തുടങ്ങിയത്.
കഴിഞ്ഞ ഒരുവാരം അക്ഷരാർഥത്തിൽ ആശയക്കുഴപ്പത്തിേൻറതും ആരോപണ പ്രത്യാരോപണങ്ങളുടേതുമായിരുന്നു. സർക്കാരും വ്യാപാരികളും പരസ്പരം എതിർ ചേരിയിൽ നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. വില കുറയുമെന്ന് കരുതി കാത്തിരുന്ന ജനം മിക്കതിനും അധിക വില കൊടുക്കേണ്ടിയും വന്നു.
ചരക്കു സേവനനികുതി പ്രാബല്യത്തിൽ വന്നതിെൻറ പശ്ചാത്തലത്തിൽ 101 ഉൽപന്നങ്ങൾക്കു വില കുറയണമെന്നാണ് ധനമന്ത്രാലയത്തിെൻറ വാദം. ഇൗ വാദമുന്നയിച്ച് സംസ്ഥാന ധനവകുപ്പ് പത്രങ്ങളിൽ പരസ്യവും നൽകി. പക്ഷേ, ഇൗ അവകാശവാദം ശരിയല്ലെന്ന് വ്യാപാരികൾ പറയുന്നു. ജനത്തിെൻറ മുമ്പിൽ തങ്ങളെ കള്ളന്മാരാക്കുന്നുവെന്ന പരിഭവമാണ് വ്യാപാരിസമൂഹത്തിന്. സർക്കാറിെൻറ അവകാശവാദമാണോ വ്യാപാരികളുടെ വിശദീകരണമാണോ വിശ്വസിക്കേണ്ടത് എന്നറിയാതെ നട്ടംതിരിയുകയാണ് സാധാരണക്കാർ.
മുന്നൊരുക്കം പോരായിരുന്നുവെന്ന് വ്യാപാരിസമൂഹം
രാജ്യത്ത് ഏകീകൃത നികുതി സംവിധാനം വരുന്നതിനെയും നികുതിവെട്ടിപ്പ് ഇല്ലാതാകുന്നതിനെയും പൊതുവെ സ്വാഗതം ചെയ്തെങ്കിലും തങ്ങൾക്ക് ഒരുങ്ങാൻ വേണ്ടത്ര സമയം ലഭിച്ചില്ലെന്ന് വ്യാപാരി സമൂഹം കുറ്റപ്പെടുത്തുന്നു.
ജി.എസ്.ടി നടപ്പാക്കുന്നതിനു മുമ്പ് കൂടുതൽ ഒരുക്കങ്ങൾ നടത്തേണ്ടിയിരുന്നുവെന്നാണ് കേരള ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ വിലയിരുത്തൽ.
നിയമം പ്രാബല്യത്തിൽ വന്നെങ്കിലും വിലകളിലും മറ്റും പ്രതിഫലനം തുടങ്ങിയിട്ടില്ലെന്നാണ് വിലയിരുത്തൽ. വ്യാപാരി-വ്യവസായി സമൂഹത്തിൽ നിയമം പൂർണതോതിൽ പ്രാബല്യത്തിലാകാൻ ഇനിയും സമയമെടുക്കുമെന്ന് ചേംബർ ഒാഫ് കോമേഴ്സ് ചെയർമാൻ രാജാ സേതുനാഥ് പറയുന്നു. വിലകൾ ഒറ്റയടിക്ക് കുറയുമെന്ന സംസ്ഥാന ധനമന്ത്രിയുടെ നിലപാട് തെറ്റിദ്ധാരണജനകമാണെന്ന അഭിപ്രായത്തിലാണ് കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികളും.
വില കുറയുന്ന വസ്തുക്കളുടെ പട്ടിക പ്രസിദ്ധീകരിച്ച സർക്കാർ നടപടിക്ക് പിന്നാലെ വ്യാപാരി സമൂഹത്തിൽ പ്രചരിച്ച മെസേജ് ഇങ്ങനെ: ‘ജി.എസ്.ടിയുടെ ഫലമായി വില താഴേക്ക് വരാൻ ആറുമാസം സമയമെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി. സ്വിച്ച് ഇട്ടപോലെ അടുത്ത സെക്കൻറിൽ വില കുറയുമെന്ന് സംസ്ഥാന ധനമന്ത്രി. ഇപ്പോൾ കേന്ദ്രമന്ത്രി ‘ബുദ്ധിമാനായ കേരള ധനമന്ത്രി’യിൽ നിന്ന് ആ സ്വിച്ചിെൻറ രഹസ്യം തേടുകയാണ്.’
ഏതായാലും വ്യാപാരിസമൂഹം കടുത്ത ആശയക്കുഴപ്പത്തിലാണ്. ജൂൺ 30ന് രാത്രിക്കുശേഷം കൈവശമുള്ള സ്റ്റോക്കിെൻറ കാര്യത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്ന ചോദ്യത്തിന് ഇനിയും മറുപടിയില്ല.
വലഞ്ഞത് ഭക്ഷണ വിപണന രംഗം
ജി.എസ്.ടിയുടെ പ്രതിസന്ധി ആദ്യമുണ്ടായത് ഭക്ഷണ വിപണന രംഗത്താണ്. ജൂൺ 30ന് ഭക്ഷണം കഴിച്ചിറങ്ങിയവർ പിറ്റേദിവസം അതേ ഹോട്ടലിൽ കഴിക്കാൻ കയറിയപ്പോൾ ബിരിയാണി ഉൾപ്പെടെ ഇനങ്ങൾക്ക് തലേദിവസത്തേക്കാൾ 30^35 രൂപവരെ വിലക്കൂടുതൽ. അന്വേഷിച്ചപ്പോൾ,
ഭക്ഷണവിലയോടൊപ്പം 18 ശതമാനം ജി.എസ്.ടിയും ചേർത്താണ് ബില്ലെന്ന് മറുപടി. പലരും ബില്ലിെൻറ ചിത്രമെടുത്ത് ധനമന്ത്രിക്ക് അയച്ചു. ഹോട്ടലിൽ ഭക്ഷണമുണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾക്ക് നേരത്തെ നൽകിയിരുന്ന വിൽപന നികുതി കുറവ് ചെയ്ത് ബാക്കി തുക കണക്കുകൂട്ടി അതിന് ജി.എസ്.ടി കണക്കാക്കിയാൽ ഇേപ്പാഴുള്ള വിലക്ക് ഭക്ഷണം നൽകാൻ കഴിയുമെന്ന താത്വിക മറുപടിയാണ് ധനമന്ത്രി നൽകിയത്. അതായത്, ഹോട്ടൽ ഭക്ഷണത്തിെൻറ വില നിശ്ചയിക്കണമെങ്കിൽ സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ളയാളുടെ സഹായം തേടണം.
എന്തായായാലും ഹോട്ടൽ ഭക്ഷണത്തിെൻറ വില ഒരാഴ്ചക്കുശേഷവും കുറഞ്ഞിട്ടില്ല. ജി.എസ്.ടി വന്നതു മൂലം പല ഉത്പന്നങ്ങളുടെയും വില കുറയുമെന്നും വിലവർധന ശരിയല്ലെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്നാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ്സ് അസോസിയേഷൻ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.