ലോക്ഡൗൺ നീണ്ടു നിന്നാൽ കോവിഡ് മരണങ്ങളേക്കാൾ കൂടുതൽ പട്ടിണി മരണങ്ങളുണ്ടാവും -നാരായണമൂർത്തി
text_fieldsന്യൂഡൽഹി: ലോക്ഡൗൺ നീണ്ടു പോയാൽ കോവിഡ് മരണങ്ങളേക്കാൾ കൂടുതൽ പട്ടിണി മരണങ്ങളുണ്ടാവുമെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ നാരായണമൂർത്തി. ബുധനാഴ്ച വ്യാപാര പ്രമുഖരുമായി നടത്തിയ വെബിനാറിലായിരുന്നു നാരായണമൂർത്തിയുടെ പ്രസ്താവന.
വൈറസ് ഭീതിക്കിടയിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയണം. രാജ്യത്തെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കർശന സുരക്ഷയോടെ ജനങ്ങൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണം. ഇന്ത്യക്ക് അധികകാലം ലോക്ഡൗണുമായി മുന്നോട്ട് പോകാനാവില്ല. അങ്ങനെയുണ്ടായാൽ ഒരു ഘട്ടത്തിൽ കോവിഡ് മരണങ്ങളേക്കാൾ കൂടുതൽ പട്ടിണി മരണങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനും ലോക്ഡൗൺ നീട്ടുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചക്കിടെയായിരുന്നു രഘുറാം രാജെൻറ പ്രസ്താവന. ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായ രാജ്യത്തെ സാധാരണക്കാരെ രക്ഷിക്കാൻ 65,000 കോടി രൂപ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.