Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യൻ...

ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ വളർച്ചാ നിരക്ക്​ പൂജ്യം ശതമാനമാകും

text_fields
bookmark_border
indian-ecnomy.
cancel

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ വളർച്ചാ നിരക്ക് നടപ്പ്​ സാമ്പത്തിക വർഷത്തിൽ​ പൂജ്യം ശതമാനമായി ഇടിയുമെന്ന്​ റേറ്റിങ്​ ഏജൻസിയായ മുഡീസ്​​. കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്നുണ്ടായ പ്രതിസന്ധി തന്നെയാണ്​ സമ്പദ്​വ്യവസ്ഥക്ക്​ തിരിച്ചടിയാവുന്നത്​. ലോക്​ഡൗൺ വീണ്ടും നീട്ടിയതാണ്​ സമ്പദ്​വ്യവസ്ഥയുടെ വളർച്ച പൂജ്യം ശതമാനമാകാനുള്ള പ്രധാനകാരണം.

2022ൽ സമ്പദ്​വ്യവസ്ഥ 6.6 ശതമാനം നിരക്കിൽ വളരുമെന്ന്​ മുഡീസ്​ വ്യക്​തമാക്കുന്നു. സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദത്തിൽ സാമ്പത്തിക പ്രവർത്തനങ്ങൾ ക്രമേണ പുനഃരാരംഭിക്കും. രണ്ടാം പാദത്തോടെ സമ്പദ്​വ്യവസ്ഥയിൽ ഡിമാൻഡ്​ വർധിക്കുമെന്നുമാണ്​ റേറ്റിങ്​ ഏജൻസിയുടെ പ്രവചനം.

2021 സാമ്പത്തികവർഷത്തിൽ സമ്പദ്​വ്യവസ്ഥ 2.5 ശതമാനം നിരക്കിലാവും വളരുക. ഗ്രാമീണ മേഖലയിൽ കടുത്ത പ്രതിസന്ധിയാണ്​ നില നിൽക്കുന്നതെന്നും മൂഡീസ്​ വ്യക്​തമാക്കുന്നു. തൊഴിലുകൾ സൃഷ്​ടിക്കുന്നതിലെ പോരായ്​മകളും ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പണപ്രതിസന്ധിയും ഇന്ത്യക്ക്​ വെല്ലുവിളിയാകും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsMoodyIndia growth forcast
News Summary - Indian economy to be in 'deep freeze': Moody’s-Business news
Next Story