കോവിഡ് സാമ്പത്തിക പ്രത്യാഘാതം: വിദഗ്ധ സമിതി പ്രവർത്തനം തുടങ്ങി
text_fieldsതിരുവനന്തപുരം: കോവിഡ്-19 സംസ്ഥാനത്തിെൻറ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിച്ചെന്ന് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പ്രവർത്തനം ആരംഭിച്ചു. വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി സമിതിയുടെ മേൽനോട്ടത്തിൽ സാമ്പത്തികാഘാത സർവേ നടത്തും. വിവിധ മേഖലകളിലെ സാമ്പത്തികാഘാതം സംബന്ധിച്ച് ചോദ്യാവലി പ്രസിദ്ധീകരിച്ചു.
സംഘടനകൾ, സ്ഥാപനങ്ങൾ, ഉൽപാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകൾ, വ്യക്തിഗത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽനിന്ന് അഭിപ്രായം ശേഖരിക്കാൻ ലക്ഷ്യമിട്ടാണ് ചോദ്യാവലി. സർവേയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങൾ സർക്കാർ അനുമതി നൽകിയ പൊതുകാര്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂ. വ്യക്തികളുടെ സ്വകാര്യത ലംഘിക്കാതെയാകും ഡേറ്റയുടെ ഉപയോഗം. സർവേയുടെ വിശദാംശങ്ങളും ചോദ്യാവലിയും eis.kerala.gov.in ൽ ലഭിക്കും.
ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, അഡീഷനൽ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ്കുമാർ സിങ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ആർ. രാമകുമാർ എന്നിവരാണ് സമിതി അംഗങ്ങൾ. കാലിക്കറ്റ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. ഡി. ഷൈജൻ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്. ഒരു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും മൂന്നുമാസത്തിനകം അന്തിമ റിപ്പോർട്ടും സർക്കാറിന് സമർപ്പിക്കും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷനിൽ നിന്നുള്ള ഡോ. എൻ. രാമലിംഗം, ഡോ. എൽ. അനിത കുമാരി എന്നിവർ സമിതിയെ സഹായിക്കുന്ന വിദഗ്ധ റിസോഴ്സ് ഗ്രൂപ്പിലെ അംഗങ്ങളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.