വടക്കൻ സംസ്ഥാനങ്ങളിൽ ഇന്ധന വില ഏകീകരിക്കുന്നു
text_fieldsന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില 100നോടടുക്കുേമ്പാൾ വിലയിൽ ഏകീകരണം കൊണ്ടുവരാൻ വടക്കൻ സംസ്ഥാനങ്ങളുടെ ശ്രമം. അഞ്ചു സംസ്ഥാനങ്ങളും ചണ്ഡീഗഡ് കേന്ദ്ര ഭരണ പ്രദേശവുമാണ് ഇന്ധന വില ഏകീകരിക്കാൻ തീരുമാനിച്ചത്.
ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ്, ന്യൂഡൽഹി എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡുമാണ് വില ഏകീകരണത്തിന് തീരുമാനമെടുത്തത്. ബി.ജെ.പി, കോൺഗ്രസ്, ആംആദ്മി പാർട്ടി എന്നീ പാർട്ടികളാണ് ഇൗ സംസ്ഥാനങ്ങൾ ഭരിക്കുന്നത്.
ഹരിയാന ധനകാര്യ മന്ത്രി ക്യാപ്റ്റൻ അഭിമന്യുവാണ് ഇതിനു മുൻകൈയെടുത്തത്. മന്ത്രി ക്യാപ്റ്റൻ അഭിമന്യുവിെൻറ നേതൃത്വത്തിൽ ചണ്ഡീഗഡിൽ വടക്കൻ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. അടുത്ത 15 ദിവസത്തിനുള്ളിൽ വീണ്ടും േയാഗം ചേരാനും വിവിധ സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ ചർച്ച ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.