ലോക്ഡൗൺ ഉടൻ പിൻവലിക്കണം -രാജീവ് ബജാജ്
text_fieldsന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക്ഡൗൺ ഉടൻ പിൻവലിക്കണമെന്ന് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടർ രാജീവ് ബജാജ്. ഇക്കണോമിക്സ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിെൻറ പരാമർശം.
20 മുതൽ 60 വയസ് വരെയുള്ളവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാഹചര്യമൊരുക്കണം. അതുവഴി സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിസന്ധി മറകടക്കാൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് അപര്യാപ്തമാണ്. വാഹന വിപണിയെ കരകയറ്റാൻ ചെറിയ കാലത്തേക്ക് ജി.എസ്.ടിയിൽ ഇളവ് നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കണം.
യാത്ര നിയന്ത്രണങ്ങൾ രാജ്യത്ത് പിൻവലിക്കണം. ഹോട്ടലുകളും മാളുകളും തുറക്കണം. എന്നാൽ രോഗബാധ കൂടുതലുള്ള മേഖലകളിൽ നിയന്ത്രണങ്ങൾ തുടരാമെന്നും രാജീവ് ബജാജ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.