ഒടുവിൽ ആർ.ബി.ഐയും സമ്മതിച്ചു; ഈ വർഷം ജി.ഡി.പി വളർച്ചയുണ്ടാകില്ല
text_fieldsമുംബൈ: 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വളർച്ചയുണ്ടാകില്ലെന്ന് പ്രവചിച്ച് ആർ.ബി.ഐ. സാമ്പത്തിക വർഷത്തിൽ നെഗറ്റീവ് വളർച്ചയാണുണ്ടാവുകയെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. മൂഡീസ് പോലുള്ള ചില റേറ്റിങ് ഏജൻസികളുടെ പ്രവചനം ശരിവെച്ചിരിക്കുകയാണ് ആർ.ബി.ഐ പ്രഖ്യാപനത്തിലൂടെ.
ലോക്ഡൗൺ മൂലം രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ നിലച്ചു. സർക്കാറുകളുടെ വരുമാനം വലിയ രീതിയിൽ ഇടിഞ്ഞു. ചരിത്രത്തിലില്ലാത്ത ഇടിവാണ് വ്യക്തികളുടെ ഉപഭോഗത്തിലുണ്ടായതെന്നും ആർ.ബി.ഐ ഗവർണർ വ്യക്തമാക്കി.
സമ്പദ്വ്യവസ്ഥയുടെ നാല് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആർ.ബി.ഐയുടെ ശ്രമം. വിപണി മെച്ചപ്പെടുത്തുക, വ്യാപാരത്തിന് പിന്തുണ നൽകുക, ധനപ്രതിസന്ധി കുറക്കാനുള്ള നടപടിയെടുക്കുക, സംസ്ഥാന സർക്കാറുകൾക്ക് സാമ്പത്തിക പിന്തുണ നൽകുക എന്നിവയാണ് ആർ.ബി.ഐയുടെ ലക്ഷ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.