കോവിഡ് 19: ആർ.ബി.ഐ വായ്പാ നയം സമ്പദ്വ്യവസ്ഥയെ കരകയറ്റില്ല
text_fieldsകോവിഡ്19 വൈറസ്ബാധ ഇന്ത്യൻ സമ്പദ്ഘടനയെ എല്ലാതരത്തിലും ബാധിച്ച് കഴിഞ്ഞു എന്നതിെൻറ തെളിവായിരുന്നു ഏപ് രിൽ 17 ന് ആർ.ബി.ഐ പ്രഖ്യാപിച്ച പുതിയ വായ്പാനയം. കഴിഞ്ഞ നാല് വർഷങ്ങളിൽ ഇന്ത്യയിലെ ബാങ്കുകൾ വൻകിട വ്യവസായങ്ങൾക്ക് മാത്രം 84 ശതമാനം വായ്പയാണ് നൽകിയത്. ഇതിൽ 45 ശതമാനം കടബാധ്യതയും എഴുതിതള്ളേണ്ട ഗതികേടിലാണ്. ആർ.ബി.ഐ തന്നെ പുറത്തിറ ക്കിയ ധനവിനിയോഗ റിപ്പോർട്ടിലാണ് ഇത് സൂചിപ്പിക്കുന്നത്. അങ്ങനെയിരിക്കെ വീണ്ടും വായ്പനയം ലഘുകരിക്കുന്നത് സമ്പദ്ഘടനക്ക് ഗുണമാവില്ലാ എന്നും, മറിച്ച് കൂടുതൽ നിഷ്ക്രിയ ആസ്തികൾ (എൻ.പി.എ ) ഉണ്ടാകാനായിരിക്കും ഇത് സഹാ യിക്കുക എന്നുമാണ് വിദഗ്ദ്ധർ പറയുന്നത്.
ബാങ്കുകൾ അവരുടെ ചെലവഴിക്കാത്ത പണം ആർ.ബി.ഐയിൽ നിക്ഷേപിക്കുമ്പോൾ അ തിന് നൽകിക്കൊണ്ടിരിക്കുന്ന പലിശനിരക്ക് ഇനിയും കുറയ്ക്കുമെന്നാണ് കേന്ദ്രബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആർ.ബി.ഐ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ എട്ട്മാസങ്ങളിൽ ബാങ്കുകൾ ആറ് ലക്ഷം കോടി രൂപയാണ് ആർ.ബി.ഐയിൽ നിക്ഷേപിച്ച് നാല് ശതമാനം പലിശ ഈടാക്കുന്നത്. ഇത് പിൻവലിച്ച വ്യവസായികൾക്ക് ചെറിയ പലിശ നിരക്കിൽ വായ്പ നൽകണം എന്നാണ് ആർ.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷെ നിലവിലെ ഇന്ത്യൻ സമ്പദ്ഘടനയിലെ അവസ്ഥയനുസരിച്ച് വിലയിരുത്തുകയാണെങ്കിൽ ഇത് കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കും എന്നാണ് ബാങ്കിങ് മേഖലയിൽ വിദഗ്ധർപറയുന്നത്.
ചെറുകിട-ചില്ലറവിൽപ്പനയും ഇടത്തരം വ്യവസായങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. കോവിഡ് -19ക്ക് മുമ്പു തന്നെ ഇന്ത്യയിൽ തൊഴിലില്ലായ്മ വർദ്ധിച്ചുകൊണ്ടിരുന്നു. ഇപ്പോൾ സ്ഥിതി കൂടുതൽ വഷളായി എന്നാണ് ചെറുകിട വ്യവസായികളുടെ സംഘടനയായ എം.എസ്.എം.ഇ അസോസിയേഷൻ സർക്കാരിനെ അറിയിച്ചിട്ടുള്ളത്.
കേന്ദ്രധനമാന്ത്രാലയം കഴിഞ്ഞ പാർലിമെൻറ് സമ്മേളനത്തിൽ അറിയിച്ചത് പോലെ പ്രമുഖ ബാങ്കുകൾ കഴിഞ്ഞ വർഷം വായ്പ നൽകുന്നത് പാടെ കുറെച്ചെന്നും ആ പണം അവർ ആർ.ബി.ഐയിൽ നിക്ഷേപിച്ച് ആർ.ബി.ഐ നൽകുന്ന നാല് ശതമാനം പലിശയിൽ തൃപ്തിപ്പെടുന്ന കാഴ്ചയാണ് കാണുന്നത് എന്നുമാണ്. എന്തുകൊണ്ട് വ്യവസായികൾ വായ്പാസൗകര്യം ഉപയോഗപ്പെടുത്തിന്നില്ല എന്ന പ്രതിപക്ഷത്തിെൻറ ചോദ്യത്തിന് മൗനമായിരുന്നു ഉത്തരം. യഥാർത്ഥത്തിൽ ഇന്ത്യൻ സമ്പദ്ഘടനയിൽ വന്ന തകർച്ചയായിരുന്നു വായ്പകൾ കുറയുന്നതിനുള്ള കാരണം.
കോവിഡ്ബാധ ചെറുകിട മേഖലയെ ബാധിച്ചതോടെ, ആ മേഖലയിൽ നൽകിയിട്ടുള്ള വായ്പതിരിച്ചിടക്കൽ വൈകുമെന്നും ഇത് ബാങ്കുകളെ കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷൻ (ഐബിഎ) സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ആർ.ബി.ഐ കണക്ക് പ്രകാരം ജനുവരി 2020 വരെ ഈ ഇനത്തിൽ 94 ലക്ഷം കോടി രൂപയാണ് വായ്പയായി നൽകിയിട്ടുള്ളത്. 2016 സാമ്പത്തിക വർഷം മുതൽ മിക്കവാറും എല്ലാ പ്രധാനബാങ്കുകളും തങ്ങളുടെ വായ്പാനിരക്ക് വിപുലീകരിക്കുന്നതിന് റീട്ടെയിൽ വായ്പകളെ ആശ്രയിച്ചിരിക്കുന്നു. ഇത് അതിവേഗം വളരുന്ന വായ്പ വിഭാഗമായിമാറി, 2018 സെപ്റ്റംബറിനും 2019 സെപ്റ്റംബറിനുമിടയിൽ 18 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇതിെൻറ ഗണ്യമായ ഒരുഭാഗം സുരക്ഷിതമല്ലാത്ത വായ്പകളാണ് (വ്യക്തിഗതവായ്പകൾ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക) എന്നിവയാണ്.
നോട്ട്നിരോധനവും, ഐഎൽ&എഫ്എസ്ലെയുള്ള ധനവിനിയോഗ സഥാപനങ്ങളുടെ തകർച്ചയും ബാങ്കിങ് മേഖലയെ പിടിച്ച് കുലുക്കിയിട്ടുണ്ട്. കോവിഡ്ബാധ അതിന് ആക്കം കൂട്ടുകയും കൂടുതൽ സങ്കീർണമായ അവസ്ഥയിലേക്കായിരിക്കും കൊണ്ടെത്തിക്കുക എന്നാണ് ഐ.ബി.എ സൂചിപ്പിക്കുന്നത്. ഇങ്ങനെയിരിക്കെ എന്തിനാണ് ആർബിഐ കൂടുതൽ വായ്പ നൽകാൻ ആവശ്യപ്പെട്ടിട്ടുള്ളത് എന്ന സംശയത്തിലാണ് സാമ്പത്തികവിദഗ്ധർ. അതുകൊണ്ട് തന്നെ ഈ നയങ്ങൾ കോവിഡ് സമയത്തോ, അതിനു ശേഷമുള്ള സാഹചര്യത്തിലോ സമ്പദ്ഘടനയിൽ ഒരു തരത്തിലുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുകയില്ല എന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.