കെവിൻ മേയർ ഇനി ടിക്ടോകിനെ നയിക്കും
text_fieldsന്യൂയോർക്: ഡിസ്നി സ്ട്രീമിങ്ങിെൻറ തലപ്പത്തുനിന്ന് കെവിൻ മേയർ പടിയിറങ്ങി. ടിക്ടോക്കിെൻറ സി.ഇ.ഒ ആയാണ് പുതിയ നിയമനം. ഒപ്പം ടിക്ടോക്കിെൻറ മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസിെൻറ ചീഫ് ഒാപറേഷൻസ് ഓഫിസർ ചുമതലയും ഈ 58 കാരൻ വഹിക്കും.
ജൂൺ ഒന്നു മുതലാണ് ചുമതലയേൽക്കുക. 190 കോടി ആളുകൾ ടിക്ടോക് ഉപയോഗിക്കുന്നുണ്ട്. യു.എസിൽ മാത്രം 17.2 കോടി വരും ഉപയോക്താക്കളുടെ എണ്ണം. കോവിഡ് മഹാമാരിയുടെ കാലത്ത് ടിക്ടോക്കിെൻറ ജനപ്രീതി കുതിച്ചുയരുകയും ചെയ്തു.
കെവിെൻറ നേതൃത്വത്തിൽ ഡിസ്നി സ്ട്രീമിങ്ങിെൻറ ഡിസ്നി പ്ലസ് അഞ്ചുകോടി ഉപഭോക്താക്കളിലേക്കെത്തിയിരുന്നു. ഡിസ്നിയുടെ ഡയറക്ട് ടു കൺസ്യൂമർസേവനങ്ങളുടെ ചെയർമാൻ റബേക കാംപ്ബെൽ ആണ് ഡിസിനിയിൽ കെവിെൻറ പകരക്കാരിയായി എത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.