എല്ലാ ബജറ്റിനും ധനമന്ത്രിമാർ എന്തിനാണ് ഒരു തുകൽ പെട്ടി കരുതുന്നത് ?
text_fieldsകേരള ധനമന്ത്രി തോമസ് െഎസകും കേന്ദ്ര ധനമന്ത്രി അരുൺ ജയറ്റ്ലിയും ബജറ്റ് അവതരിപ്പിക്കുന്ന ദിവസം പാർലമെൻറിേലക്ക് ഒരു തുകൽ പെട്ടിയുമായാണ് വരാറുള്ളത്. എന്തിനാണ് ആ പെട്ടി? ബജറ്റുമായി അതിനുള്ള ബന്ധമെന്ത്? സംശയം പ്രകടിപ്പിക്കാത്തവർ ചുരുക്കമായിരിക്കും. ആ പെട്ടിക്ക് ഒരു ചരിത്രമുണ്ട്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ചരിത്രം.
ഫ്രഞ്ച് വാക്കായ ബഗറ്റിൽ (Bougette) നിന്നുമാണ് ബജറ്റ് എന്ന വാക്ക് പിറവിയെടുത്തത്. ബഗറ്റിെൻറ അർഥമാകെട്ട ‘ലെതർ ബാഗ്’ എന്നും. വർഷങ്ങളായി ഇന്ത്യയിലെയും ബ്രിട്ടനിലെയും ധനമന്ത്രിമാർ അവരുടെ സുപ്രധാന കൃത്യനിർവഹണമായ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം ലെതർ ബാഗുമായി വരുന്നത് ഇൗ ഫ്രഞ്ച് വാക്ക് കാരണമത്രേ. എന്നാലും ഇൗ പാരമ്പര്യത്തിന് തുടക്കമിട്ടത് ആരെന്ന കൗതുകം നിലനിൽക്കുന്നു. ഒന്നര നൂറ്റാണ്ട് പിറകിലേക്ക് പോകാം.
1860ൽ ബ്രിട്ടെൻറ ധനകാര്യ വകുപ്പിെൻറ തലവനായിരുന്നു വില്യം എവാർട്ട് ഗ്ലാഡ്സ്റ്റോൺ. അദ്ദേഹം രാജ്യത്തിെൻറ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം ഒരു ചുവന്ന തുകൽ പെട്ടി കൂടെ കരുതാറുണ്ടായിരുന്നു. ദീർഘ നേര പ്രസംഗത്തിന് പേര് കേട്ടയാളായിരുന്നു ഗ്ലാഡ്സ്റ്റോൺ. അതിനാൽ തന്നെ ബജറ്റുമായി ബന്ധപ്പെട്ട ധാരാളം രേഖകൾ അദ്ദേഹത്തിെൻറ കയ്യിലുണ്ടാവും. അന്നത്തെ രാജ്ഞി ഗ്ലാഡ്സ്റ്റോണിന് രേഖകൾ സൂക്ഷിക്കാനായി നൽകിയതായിരുന്നു ആ ചുവന്ന തുകൽ പെട്ടി.
ഗ്ലാഡ്സ്റ്റോണിന് നൽകിയ പെട്ടി പിന്നീട് ‘റെഡ് ഗ്ലാസ്സ്റ്റോൺ’ എന്നറിയപ്പെട്ടു. 1860 മുതൽ 2010 വരെയുള്ള എല്ലാ ബജറ്റിലും ഗ്ലാഡ്സ്റ്റോണിെൻറ ചുവന്ന പെട്ടിയും കരുതിയാണ് ബ്രിട്ടനിൽ മന്ത്രിമാർ ബജറ്റ് അവതരിപ്പിച്ചത്. ശേഷം മ്യൂസിയത്തിൽ സൂക്ഷിച്ച റെഡ് ഗ്ലാസ്റ്റോണിന് പകരമായി പുതിയ തുകൽ പെട്ടി ഉണ്ടാക്കുകയായിരുന്നു.
ബ്രിട്ടെൻറ അധീനതയിലായിരുന്ന ഇന്ത്യ, പെട്ടി സംസ്കാരം അനുകരിക്കാൻ തുടങ്ങിയത് 1947ലാണ്. ഇന്ത്യയുടെ ആദ്യത്തെ ധനമന്ത്രിയായിരുന്ന ആർ.കെ ഷൺമുഖ ചെട്ടി ഒരു പെട്ടിയുമായാണ് നവംബർ 26ന് ബജറ്റ് അവതരിപ്പിക്കാൻ വന്നത്. ധനരേഖകൾ സൂക്ഷിച്ച ഒരു ലെതർ ബാഗായിരുന്നു അത്. ബ്രിട്ടെൻറ കോളനികളായ ഉഗാണ്ട, സിംബാബ്വെ, മലേഷ്യ എന്നീ രാജ്യങ്ങളിലും ലെതർ പെട്ടി സംസ്കാരം ഇപ്പോഴും നിലനിൽകുന്നു.
യു.പി.എ ഇന്ത്യ ഭരിച്ച സമയത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജി ‘റെഡ് ഗ്ലാഡ്സ്റ്റോൺ’ മാതൃകയിലുള്ള ചുവന്ന പെട്ടിയുമായി ബജറ്റ് അവതരിപ്പിക്കാൻ വന്നത് ഒരു കൗതുകമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.