തെറ്റിദ്ധരിപ്പിക്കുന്നെന്ന് പരാതി; പതഞ്ജലി പരസ്യം പിൻവലിച്ചു
text_fieldsതൃശൂർ: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചെന്ന ഡോക്ടറുടെ പരാതിയിൽ പതഞ്ജലി പരസ്യം പിൻവലിച്ചു. ഹൃദയസംബന്ധമായ തകരാറുകൾക്കും രക്തസമ്മർദത്തിനും പരിഹാരമെന്ന നിലയിൽ പ്രസിദ്ധീകരിച്ച പതഞ്ജലിയുടെ 'ലൈപിഡോം' മരുന്നിന്റെ പരസ്യത്തിനെതിരെയാണ് കണ്ണൂർ സ്വദേശി ഡോ. കെ.വി. ബാബു ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യക്ക് പരാതി നൽകിയത്.
പരാതി ആയുഷ് മന്ത്രാലയത്തിന് കൈമാറുകയും ആയുഷ് മന്ത്രാലയം ഉത്തരാഖണ്ഡിലെ സ്റ്റേറ്റ് ഡ്രഗ് ലൈസൻസിങ് അതോറിറ്റിയായ ആയുർവേദിക് ആൻഡ് യുനാനി സർവിസസിനോട് നടപടിക്ക് നിർദേശിക്കുകയും ചെയ്തു.
തുടർന്ന് ഡോ. ബാബു വിവരാവകാശ നിയമപ്രകാരം നടപടിയുടെ വിശദാംശം തേടിയപ്പോഴാണ് പതഞ്ജലിയുടെ ഉൽപാദകരായ ദിവ്യ ഫാർമസി പ്രൊഡക്ഷൻ ആ മരുന്നിന്റെ പരസ്യപ്രചാരണം നിർത്തിയതായി അറിയിച്ച കാര്യം ഉത്തരാഖണ്ഡ് ആയുർവേദിക് ആൻഡ് യുനാനി സർവിസസ് വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.