ഓട്ടോ ഡെബിറ്റ് സെപ്റ്റംബർ 30 വരെ നീട്ടി റിസർവ് ബാങ്ക്
text_fieldsന്യൂഡൽഹി: ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ആശ്വാസമേകി ഓട്ടോ ഡെബിറ്റ് സംവിധാനം തുടരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. വ്യാഴാഴ്ച മുതൽ അവസാനിപ്പിക്കാനിരുന്ന സംവിധാനമാണ് സെപ്റ്റംബർ 30 വരെ നീട്ടിയത്. ഉപഭോക്താവിെൻറ അക്കൗണ്ടിൽനിന്ന് സ്വയം പണം ഇൗടാക്കുന്ന സംവിധാനമാണ് ഓട്ടോ ഡെബിറ്റ്. ഏപ്രിൽ ഒന്നു മുതൽ ഉപഭോക്താവിെൻറ അനുമതിയില്ലാതെ പണം പിൻവലിക്കരുതെന്നായിരുന്നു വ്യവസ്ഥ.
ഇതേ തുടർന്ന് യു.പി.ഐ(യുനിഫൈഡ് പേമെൻറ് ഇൻറർഫേസ്), ബാങ്ക് കാർഡുകൾ(ഡെബിറ്റ്/ക്രെഡിറ്റ്), വാലറ്റ്, നാഷനൽ പേമെൻറ് കോർപറേഷൻ എന്നിവ വഴിയുള്ളതും മുൻകൂർ പണമടക്കുന്നതുമായ ഇടപാടുകൾ തടസ്സമില്ലാതെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.